cm-doha

TOPICS COVERED

വികസനത്തോടൊപ്പം ക്ഷേമത്തിനും മുൻതൂക്കം നൽകിയുള്ളതാണ് കഴിഞ്ഞ 9 വർഷത്തെ ഭരണ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായതിൽ ക്ഷേമ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ടെന്നും ദോഹയിൽ സംഘടിപ്പിച്ച മലയാളോൽസവം പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു

2016-ൽ സർക്കാർ അധികാരമേറ്റപ്പോൾ ക്ഷേമ പെൻഷൻ 600 രൂപ , 18 മാസം കുടിശ്ശികയയും. കുടിശ്ശിക മുഴുവൻ കൊടുത്തുതീർത്തശേഷമാണ് പെൻഷൻ തുക കൂട്ടിയത്. ഘട്ടം ഘട്ടമായി പെൻഷൻ 2000 രൂപയിലേക്ക് ഉയർത്താൻ സർക്കാരിന് കഴിഞ്ഞെന്നും പുതുക്കിയ ക്ഷേമ പെൻഷനുകളും വീട്ടമ്മമാർക്കുള്ള സുരക്ഷാ പെൻഷനും ഉടൻതന്നെ ഓരോരുത്തർക്കും കിട്ടിത്തുടങ്ങുമെന്നും മുഖ്യമന്ത്രി.

സംസ്ഥാനത്ത് ആഭ്യന്തര ഉൽപാദനം വർദ്ധിച്ചു. കൂടുതൽ ഐടി പാർക്കുകൾ സ്ഥാപിക്കുമെന്നും അവയോട് ചേർന്ന് ഐടി കോറിഡോറുകൾ തുടങ്ങുമെന്നും മുഖ്യമന്ത്രി. നോർക്ക ഡയറക്ടർ സി.വി. റപ്പായി, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ താനി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എന്നിവരും  പരിപാടിയില്‍ പങ്കെടുത്തു

ENGLISH SUMMARY:

Kerala development focuses on welfare schemes. The last 9 years have seen an emphasis on both development and welfare, according to Chief Minister Pinarayi Vijayan.