ഹമാസ് നേതാക്കളെ ഉന്നമിട്ട് വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് സൂചിപ്പിച്ച് ഇസ്രയേല്‍. ദോഹ ആക്രമണത്തില്‍ രക്ഷപെട്ടവരെ  പിടികൂടുമെന്ന് യു.എസിലെ ഇസ്രയേല്‍ അംബാസഡര്‍ വെളിപ്പെടുത്തി. അതിനിടെ ആക്രമണം മുന്‍കൂട്ടി അറിയിച്ചെന്ന യുഎസ് വാദം ഖത്തര്‍ തള്ളി.  ഖത്തറിന് പിന്തുണ അറിയിച്ച് യു.എ.ഇ പ്രസിഡന്റ് ദോഹയിലെത്തി.

Also Read: ഇസ്രയേല്‍ ഹിറ്റ് ലിസ്റ്റിലെ പ്രധാനി; ഹനിയ, യഹ്യ സിന്‍വാര്‍ എന്നിവരുമായി അടുത്ത ബന്ധം

ദോഹ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ ചാനലിലെ പരിപാടിയിലാണ് ഇസ്രയേല്‍ അംബാസഡറുടെ പരാമര്‍ശം.  ഇത്തവണ അവരെ കിട്ടിയില്ലെങ്കിൽ, അടുത്ത തവണ ഞങ്ങൾ പിടികൂടുമെന്ന് യെഹിയേൽ ലെയ്റ്റർ പറഞ്ഞു.  സമാധാന ചര്‍ച്ചകള്‍ തുടരാനുള്ള ശ്രമങ്ങളോട് ഇസ്രയേല്‍ സഹകരിക്കില്ലെന്ന് വ്യക്തമാകുന്നതാണ് പരാമര്‍‌ശം. അതിനിടെ ആക്രമണം യുഎസ് മുന്‍കൂട്ടി അറിയിച്ചെന്നായിരുന്ന വൈറ്റ്ഹൗസ് വാദം ഖത്തര്‍ പ്രധാനമന്ത്രി തള്ളി

ആക്രമണത്തിനുള്ള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റേതാണെന്നും തന്റേതല്ലെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹമാസ് ബന്ദികളെ മോചിപ്പിക്കണം. ആക്രമണത്തിനുശേഷം ഖത്തര്‍ അമീറുമായും ഇസ്രയേല്‍ പ്രധാനമന്ത്രിയുമായും ട്രംപ് ഫോണില്‍ സംസാരിച്ചു. 

ഖത്തറിന് പിന്തുണ അറിയിച്ച് യു.എ.ഇ പ്രസിഡന്റ് ഷേയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്യാന്‍  ദോഹയിലെത്തി. സൗദി കിരീടാവകാശി  ഉള്‍പ്പെടെ കൂടുതല്‍ ഗള്‍ഫ് നേതാക്കള്‍ ദോഹയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.  സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇന്ത്യ അഭ്യർഥിച്ചു. 

ENGLISH SUMMARY:

Israel-Hamas conflict escalates with potential future attacks. Amidst these tensions, diplomatic efforts continue with support for Qatar and calls for de-escalation.