പൃഥ്വിരാജ് സുകുമാരൻ അതിഥിയായെത്തുന്ന " ബോട്ടിം ഓണമാമാങ്കം 2025" എന്ന മെഗാഷോക്കു മുന്നോടിയായുള്ള ആഘോഷങ്ങളും മത്സരങ്ങളും ഈ ആഴ്ച ഷാർജയിൽ അരങ്ങേറും. ഷാർജ ലുലു മുവൈലയിലും , ഷാർജ സെൻട്രൽമാൾ ലുലു ഹൈപ്പർമാർക്കറ്റിലുമായാണ് പരിപാടികൾ നടക്കുക. ഇക്വിറ്റി പ്ലസ് ആണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്
ഓഗസ്റ്റ് 30 ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ഷാർജ ലുലു മുവൈലയിൽ നടക്കുന്ന പരിപാടിയിൽ തിരുവാതിര, പായസപാചകം, സിനിമാറ്റിക് ഡാൻസ്, വടംവലി തുടങ്ങിയ മത്സരങ്ങളാണ് അരങ്ങേറുക. കൂടാതെ ഞായറാഴ്ച ഉച്ചക്ക് 2 മണിമുതൽ ഷാർജ സെൻട്രൽമാൾ സംനാൻ ലുലു ഹൈപ്പർമാർക്കറ്റിൽ കിഡ്സ് പെയിന്റിംഗ് ,പൂക്കളം ,പായസപാചകം , കിഡ്സ് ഫാൻസി ഡ്രസ്സ് ,മിസ്റ്റർ മലയാളി ,മലയാളി മങ്ക എന്നിവയിൽ മത്സരങ്ങൾ നടക്കും .
ഒരു ലക്ഷം ദിര്‍ഹം വരെയുള്ള ലുലു വൗച്ചറുകളടക്കമുള്ള സമ്മാനങ്ങളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്. ഓണമാമാങ്കം പരിപാടിയിൽ പങ്കെടുക്കാനുള്ള സൗജന്യ ടിക്കറ്റുകൾ സ്വന്തമാക്കാൻ നിരവധി അവസരങ്ങളാണ് ഇക്വിറ്റി പ്ലസ് ഒരുക്കുന്നത് . ONAMBOTIM എന്ന പ്രോമോ കോഡുപയോഗിച്ച് ഒരു രാജ്യാന്തര ധനവിനിമയ ഇടപാട് ബോട്ടിം വഴി നടത്തുമ്പോൾ , തിരഞ്ഞെടുക്കുന്ന ആയിരം ഭാഗ്യശാലികൾക്ക് സൗജന്യ എന്‍ട്രി ടിക്കറ്റുകള്‍ നൽകുമെന്ന് പരിപാടിയുടെ മുഖ്യ പ്രയോജകരായ ബോട്ടിം അറിയിച്ചു.
യുഎഇയിലെ പ്രമുഖ ടാക്സ് കൺസൾട്ടിങ്ങ് കമ്പനിയായ DARTC (ഡാർറ്റീസി ) ആണ് ഓണമാമാങ്കത്തിന്റെ പ്രസന്റിങ്ങ് സ്പോൺസർ. കമ്പനിയുടെ സേവനങ്ങൾ ഇത്തരത്തിലുള്ള ഒരു മെഗാ ഇവെന്റിൽ ഭാഗമാവുന്നതോടെ കൂടുതൽ ജനകീയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വക്താക്കൾ പറയുന്നു. സെപ്റ്റംബർ 7 ന് ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ 1,2,3 ഹാളുകളിയായി നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾ www.platinumlist.net ലൂടെ ബുക്ക് ചെയ്യാം.