ഒമാനിലെ മസ്‌കറ്റില്‍ 10 ലക്ഷം റിയാലിന്റെ സ്വര്‍ണാഭരണം മോഷ്ടിച്ച രണ്ട് യൂറോപ്യൻ വിനോദ സഞ്ചാരികളെ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വര്‍ണം കടല്‍ത്തീരത്തുനിന്ന് കണ്ടെത്തി. പ്രതികൾക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ടൂറിസ്റ്റ് വിസയില്‍ എത്തിയ പ്രതികള്‍ നിരവധി ജ്വല്ലറി ഷോറുമുകളുള്ള ഗുബ്ര മേഖലയില്‍ താമസിച്ചാണ് മോഷണം ആസൂത്രണം ചെയ്തത്. പുലർച്ചെ നാല് മണിയോടെ ജ്വല്ലറിയുടെ പിൻഭാഗത്തെ മതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ആഭരണങ്ങള്‍ക്ക് പുറമേ ഷോറൂമില്‍ സൂക്ഷിച്ചിരുന്നു പണവും കൈക്കലാക്കി.
മോഷണം നടന്നെന്ന് അറിഞ്ഞ നിമിഷം തന്നെ അന്വേഷണം ഊര്‍ജിതമാക്കിയ ഒമാന്‍ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടുകയായിരുന്നു. വിനോദയാത്രയുടെ മറവിൽ പ്രതികൾ വാടകയ്ക്കെടുത്ത ബോട്ടിലാണ് മോഷ്ടിച്ച ആഭരണങ്ങൾ സിഫ ബീച്ചിൽ എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.