വാഹന അപകടങ്ങൾ യഥാസമയം പോലീസിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് യുഎഇ പോലീസ് മുന്നറിയിപ്പ് നൽകി. അപകടം നടന്നതിനുശേഷം മൂന്ന് മണിക്കൂറിനുള്ളിൽ പോലീസിൽ വിവരം അറിയിക്കണമെന്നാണ് നിയമം. ഈ സമയപരിധി പാലിക്കാത്തത് വാഹനവുമായി കടന്നുകളയുന്നതിന് തുല്യമായി കണക്കാക്കും.
അപകടം റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. ഗുരുതരമായ പരുക്കുകൾ പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ മാത്രമായിരിക്കും സമയപരിധിയിൽ ഇളവ് ലഭിക്കുക. അടിയന്തര സഹായത്തിനായി 999 എന്ന നമ്പറിലും, സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയും അപകടങ്ങൾ റിപ്പോർട്ട് ചെയ്യാം.