Anti-regime protesters attend a rally to demand trial for Yemen's outgoing President Ali Abdullah Saleh in the northwestern city of Saada January 27, 2012. REUTERS/Al-Houthi Rebel Group/Handout (YEMEN - Tags: POLITICS CIVIL UNREST) THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. IT IS DISTRIBUTED, EXACTLY AS RECEIVED BY REUTERS, AS A SERVICE TO CLIENTS. FOR EDITORIAL USE ONLY. NOT FOR SALE FOR MARKETING OR ADVERTISING CAMPAIGNS

File Image: Reuters

510 കോടിയുടെ അമേരിക്കന്‍ പോര്‍വിമാനം കടലില്‍ വീഴ്ത്തുക, ചെങ്കടലിലെ യുഎസ്-യൂറോപ്യന്‍ കപ്പലുകള്‍ ആക്രമിക്കുക, വേണ്ടി വന്നാല്‍ മുക്കിക്കളയുക. ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും പായിക്കുക. യെമനിലെ ഹൂതികള്‍ അമേരിക്കയ്ക്കും ഇസ്രയേലിനും സഖ്യകക്ഷികള്‍ക്കും സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന യെമനില്‍ നിന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാനും ചെങ്കടലില്‍ ആക്രമണം നടത്താനും ശേഷിയുള്ള ഈ ഹൂതികള്‍ ആരാണ്? എവിടെ നിന്നാണ് അവര്‍ക്ക് പണവും സൈനികസഹായവും ലഭിക്കുന്നത്?

മലമടക്കുകളിലിരുന്ന് ഒളിപ്പോര് നടത്തിയിരുന്ന പ്രാകൃതസംഘം എന്ന നിലയില്‍ നിന്ന് അമേരിക്ക പോലും മുട്ടാന്‍ മടിക്കുന്ന ശക്തിയായി ഹൂതികളെ മാറ്റിയത് അബ്ദുല്‍ മാലിക് അല്‍ ഹൂതിയെന്ന ചെറുപ്പക്കാരനാണ്

വടക്കുകിഴക്കന്‍ യെമനിലെ ഷിയ മുസ്ലിംകളിലെ ന്യൂനപക്ഷ വിഭാഗക്കാരാണ് സയാദികള്‍. 1990കളുടെ അവസാനത്തില്‍ ഈ വിഭാഗത്തില്‍പ്പെട്ട ഹൂതി കുടുംബത്തിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട മതനവീകരണ പ്രസ്ഥാനമാണ് ഇന്നത്തെ ഹൂതികളുടെ സംഘടിതശക്തിയുടെ അടിസ്ഥാനം. യെമനില്‍ നഷ്ടപ്പെട്ടുപോയ അധികാരം തിരികെപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഹുസൈല്‍ അല്‍ ഹൂതിയാണ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ഹുസൈലിന്റെ സഹോദരന്‍ അബ്ദുല്‍ മാലിക് അല്‍ ഹൂതിയാണ് ഇപ്പോഴത്തെ തലവന്‍. ഇസ്രയേലിനും യുഎസിനും അവരുടെ പങ്കാളികള്‍ക്കുമെതിരെ ഇറാന്‍ നയിക്കുന്ന പ്രതിരോധ സേനയിലെ അംഗങ്ങളാണ് തങ്ങളെന്ന് പറയുന്ന ഹൂതികള്‍ സര്‍വശക്തന്റെ പടയാളികളെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. മലമടക്കുകളിലിരുന്ന് ഒളിപ്പോര് നടത്തിയിരുന്ന പ്രാകൃതസംഘം എന്ന നിലയില്‍ നിന്ന് അമേരിക്ക പോലും മുട്ടാന്‍ മടിക്കുന്ന ശക്തിയായി ഹൂതികളെ മാറ്റിയത് അബ്ദുല്‍ മാലിക് അല്‍ ഹൂതിയെന്ന ചെറുപ്പക്കാരനാണ്. പതിനായിരക്കണക്കിന് യുവാക്കള്‍ അണിനിരക്കുന്ന, ആരെയും ഭയപ്പെടുത്താന്‍ പോന്ന ആയുധങ്ങളും ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമെല്ലാം കൈവശമുള്ള സൈന്യമായി ഹൂതികള്‍ വളര്‍ന്നു. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ സായുധരായ രാഷ്ട്രീയ-മതവാദികളുടെ സംഘം.

യെമനിലെ ഏകാധിപതിയായ പ്രസിഡന്റ് അലി അബ്ദുല്ല സലായ്‌ക്കെതിരെ 2000ത്തിന്റെ തുടക്കത്തില്‍ തുടരെത്തുടരെ ആക്രമണങ്ങള്‍ നടത്തിയാണ് ഹൂതികള്‍ ശ്രദ്ധയാകര്‍ഷിച്ചത്. വടക്കന്‍ യെമനില്‍ പ്രത്യേക അധികാര കേന്ദ്രം പ്രഖ്യാപിക്കണമെന്നും പരമാധികാരം വേണമെന്നുമായിരുന്നു ആവശ്യം. 2011 ലെ അറബ് വസന്തം യെമനില്‍ അധികാരക്കൈമാറ്റത്തിന് വഴിവച്ചു. സലാ സ്ഥാനമൊഴിഞ്ഞ്, വൈസ് പ്രസിഡന്റ് അബ്ദ്രാബുഹ് മന്‍സൂര്‍ ഹാദിക്ക് വഴിമാറി. ഹൂതികള്‍ ഇതിനെ സുവര്‍ണാവസരമായെടുത്തു. വടക്കന്‍ പ്രവിശ്യയായ സാദ ആദ്യം പിടിച്ചു. പിന്നാലെ യെമന്റെ അന്നത്തെ തലസ്ഥാനമായിരുന്ന സനായും പിടിച്ചു. 2015 ല്‍ പടിഞ്ഞാറന്‍ യെമനിലെ കൂടുതല്‍ ഭാഗങ്ങള്‍ ഹൂതികള്‍ കൈവശപ്പെടുത്തിയതോടെ ഹാദിക്ക് പ്രാണരക്ഷാര്‍ഥം നാടുവിടേണ്ടി വന്നു.

FILE - Houthi supporters attend a rally marking the seventh anniversary of the Saudi-led coalition's intervention in Yemen's war, in Sanaa, Yemen, March 26, 2022. Hans Grundberg, the U.N. special envoy for Yemen arrived Monday, April 11, 2022, in the capital of Sanaa for the first time since he assumed his post eight months ago for talks with the Houthi rebels, his office said. (AP Photo/Abdulsalam Sharhan, File)

ഇങ്ങനെ പോയാല്‍ ഹൂതികള്‍ യെമന്‍ മുഴുവന്‍ പിടിച്ചെടുക്കുമെന്നും അത് തങ്ങള്‍ക്ക് ഭീഷണിയാകുമെന്നും തിരിച്ചറിഞ്ഞ സൗദി, അറബ് രാജ്യങ്ങളുടെ സഖ്യമുണ്ടാക്കുകയും യെമനിലെ ആഭ്യന്തര യുദ്ധത്തില്‍ ഇടപെടുകയും ചെയ്തു. പക്ഷേ വര്‍ഷങ്ങള്‍ യുദ്ധം ചെയ്തിട്ടും ഹൂതികള്‍ക്ക് കാര്യമായ ക്ഷീണം വരുത്താനോ, അവര്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ തിരിച്ചു പിടിക്കാനോ സൗദിക്ക് കഴിഞ്ഞില്ല. ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ക്ക് യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. 40 ലക്ഷം പേര്‍ വീടും നാടും നഷ്ടപ്പെട്ട അഭയാര്‍ഥികളായി. ഒടുവില്‍ സൗദി ഹൂതികളുമായി സമാധാനത്തിന് തയാറായി. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ യെമന്‍ ഏറെക്കുറെ സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങുന്നതിനിടെയാണ് ഹമാസിന്റെ മിന്നലാക്രമണവും തുടര്‍ന്നുള്ള ഇസ്രയേലിന്റെ ഗാസ യുദ്ധവും. പലസ്തീന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച ഹൂതികള്‍ ഇസ്രയേലിനെതിരെ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്.

ആരാണ് ഹൂതികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത്?

'അമേരിക്കയുടെ മരണം, ഇസ്രയേലിന്റെ മരണം, ജൂതന്‍മാര്‍ മുടിയട്ടെ, ഇസ്ലാം ജയിക്കട്ടെ...' എന്നതാണ് ഹൂതികളുടെ മുദ്രാവാക്യം. ഇത് ഇറാന്റെയും പ്രഖ്യാപിത മുദ്രാവാക്യമാണെന്ന് അമേരിക്ക അടക്കം വാദിക്കുന്നുണ്ട്. അതുകൊണ്ടാണ് ഹൂതികള്‍ക്ക് സൈനിക- സാമ്പത്തിക സഹായം നല്‍കുന്നത് ഇറാനാണെന്ന് യുഎസും സഖ്യകക്ഷികളും ആരോപിക്കുന്നത്. ഹൂതികളെ മാത്രമല്ല, ഹിസ്ബുല്ലയെയും ഹമാസിനെയും സംരക്ഷിക്കുന്നത് ഇറാനാണെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു. യെമനിലെ ആഭ്യന്തര യുദ്ധകാലത്താണ് ഡ്രോണുകളും ക്രൂസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും വരെ ഇറാന്‍ ഹൂതികള്‍ക്ക് നല്‍കാന്‍ തുടങ്ങിയതെന്നും ഇത് ഇപ്പോഴും തുടരുകയാണെന്നും അവര്‍ ആവര്‍ത്തിക്കുന്നു എന്നാല്‍ ഇറാനാകട്ടെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. രാഷ്ട്രീയ പിന്തുണ മാത്രമാണ് ഹൂതികള്‍ക്ക് നല്‍കുന്നതെന്നാണ് ഇറാന്‍ പറയുന്നത്. ഇറാന്റെ പരിശീലനവും സഹായവും ആയുധങ്ങളുമില്ലാതെ ഇത്രയുംകാലം ഹൂതികള്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ലെന്ന യുഎസിന്‍റെ യുക്തിയില്‍ കഴമ്പുണ്ട്. പക്ഷേ അത് സാധൂകരിക്കാനുള്ള തെളിവുകളൊന്നും പുറത്തുവിടാനുമായിട്ടില്ല. ഇറാന്റെ പിന്തുണയുണ്ടെങ്കിലും ഡ്രോണുകളടക്കം പലതും യെമനില്‍ തന്നെയാണ് നിര്‍മിക്കുന്നതെന്നാണ് ഇറ്റാലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സ്റ്റഡീസിന്റെ കണ്ടെത്തല്‍.

Mohammad Ali al-Houthi, Yemeni politician and former head of the Huthi revolutionary council, takes part in a protest following US and British forces strikes, in the Huthi-controlled capital Sanaa on January 12, 2024 amid the ongoing battles between Israel and the militant Hamas group in Gaza. US and British forces struck rebel-held Yemen early on January 12, after weeks of disruptive attacks on Red Sea shipping by the Iran-backed Huthis who say they act in solidarity with Gaza. The pre-dawn air strikes add to escalating fears of wider conflict in the region, where violence involving Tehran-aligned groups in Yemen as well as Lebanon, Iraq and Syria has surged since the Israel-Hamas was began in early October. (Photo by MOHAMMED HUWAIS / AFP)

കപ്പലുകളോടും ഇസ്രയേലിനോടും കലി

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശങ്ങള്‍ക്കും മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കും മറുപടി നല്‍കുകയാണ് തങ്ങളെന്നാണ് ഹൂതികള്‍ പറയുന്നത്. ഇസ്രയേല്‍ ഗാസയിലെ ആക്രമണം അവസാനിപ്പിച്ചാല്‍ മാത്രമേ യെമനില്‍ നിന്നുള്ള മിസൈല്‍ ലോഞ്ചറുകള്‍ക്ക് വിശ്രമമുള്ളൂവെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്‍റെ ഭാഗമാണ് ചെങ്കടലില്‍ കൂടി പോകുന്ന കപ്പലുകള്‍ ആക്രമിക്കുന്നതും സാധനങ്ങള്‍ കൈവശപ്പെടുത്തുന്നതും പലപ്പോഴും മുക്കിക്കളയുന്നതും. ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പലുകളെയെല്ലാം ഏഡന്‍ കടലിടുക്ക്, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, മെഡിറ്ററേനിയന്‍ കടല്‍ എന്നിവിടങ്ങളില്‍ ആക്രമിക്കുമെന്നാണ് ഹൂതികളുടെ പ്രഖ്യാപനം. ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ആക്രമണം ആഗോള ചരക്കുനീക്കങ്ങളിലുണ്ടാക്കിയത് ഭീമമായ സാമ്പത്തിക നഷ്ടമാണ്. ഹൂതികളെ ഭയന്ന് കമ്പനികള്‍ ദക്ഷിണാഫ്രിക്കന്‍ തീരം പറ്റി, അധികദൂരം യാത്ര ചെയ്താണ് ഇപ്പോള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നത്. ഇസ്രയേലുമായി ബന്ധമുള്ളവയെ മാത്രമേ ആക്രമിക്കൂ എന്നാണ് ഹൂതികളുടെ പ്രഖ്യാപനമെങ്കിലും ഒരു കപ്പലും ഹൂതി അധീന മേഖലകളില്‍ സുരക്ഷിതമല്ലെന്നാണ് അമേരിക്കയും ബ്രിട്ടനും പറയുന്നത്. ആഗോള വ്യാപാരത്തിന്റെ 15 ശതമാനവും ഈ മേഖലയിലൂടെ ആയതിനാല്‍ ഹൂതി ഭീതിയൊഴിക്കാന്‍ അമേരിക്കയും ബ്രിട്ടനും കാര്യമായി ശ്രമിക്കുകയും ചെയ്തു. ട്രംപാകട്ടെ ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു.

Smoke rises from Marlin Luanda, merchant vessel, after the vessel was struck by a Houthi anti-ship missile, at the location given as Gulf of Aden, in this handout picture released January 27, 2024. @indiannavy via X/Handout via REUTERS   THIS IMAGE HAS BEEN SUPPLIED BY A THIRD PARTY MANDATORY CREDIT NO RESALES. NO ARCHIVES

യെമനിലെ ഇപ്പോഴത്തെ സ്ഥിതി

ചെങ്കടലും തീരപ്രദേശവുമുള്‍പ്പടെ യെമനിലെ വടക്ക്-പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും ഹൂതികളുടെ നിയന്ത്രണത്തിലാണ്. മറുഭാഗമാവട്ടെ, സൗദി പിന്തുണയുള്ള സര്‍ക്കാരിന്റെ കയ്യിലും. ഏഡനാണ് ഭരണ കേന്ദ്രം. എന്നാല്‍ യെമനികളില്‍ ഭൂരിഭാഗവും പാര്‍ക്കുന്നത് ഹൂതി അധീന പ്രദേശങ്ങളിലായതിനാല്‍ നികുതി പിരിച്ചും സ്വന്തമായി കറന്‍സി പ്രിന്‍റ് ചെയ്തു സമാന്തര സര്‍ക്കാര്‍ ഭരണം നടത്തുകയാണ് ഹൂതികള്‍.

ENGLISH SUMMARY:

Discover the truth behind the Houthis, Yemen's powerful Zaydi Shia group challenging US and Israeli interests in the Red Sea with missiles and drones. Learn who they are and their global impact.