ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഖത്തർ താൽക്കാലികമായി വ്യോമമേഖല അടച്ചു. ഇത് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെ സാരമായി ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
മേഖലയിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഈ നടപടി. വിമാന സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യേണ്ടി വരും. ഇതോടെ, ഖത്തർ വഴിയുള്ള യാത്രാക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും.