ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. പത്തിലധികം മിസൈലുകളാണ് ഇറാൻ അയച്ചതെങ്കിലും, ഖത്തർ ഈ ആക്രമണം ഫലപ്രദമായി പ്രതിരോധിച്ചെന്ന് എ.എഫ്.പി. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ദോഹയിലെ യു.എസ്. സൈനിക താവളമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഇത് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കുന്നതാണ്. ഇറാഖിലെ ഒരു യു.എസ്. സൈനിക കേന്ദ്രത്തിന് നേരെയും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.

ഖത്തറിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അതീവ ശ്രദ്ധയും ജാഗ്രതയും പുലർത്താൻ എംബസി ആവശ്യപ്പെട്ടു. ഖത്തർ തലസ്ഥാനമായ ദോഹയിൽ സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. യു.എസ്. സൈനിക താവളം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണമാണിതെന്നാണ് വാർത്താ ഏജൻസികൾ സൂചിപ്പിക്കുന്നത്.