FILE PHOTO: Iranian Supreme Leader Ayatollah Ali Khamenei speaks during a meeting in Tehran, Iran, May 20, 2025. Office of the Iranian Supreme Leader/WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY/File Photo
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി തന്റെ പിന്‍ഗാമികളുടെ പട്ടിക കൈമാറിയതായി റിപ്പോര്‍ട്ട്. ബങ്കറില്‍ കഴിയുന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി താന്‍ വധിക്കപ്പെട്ടാല്‍ നേതൃത്വം ഏറ്റെടുക്കേണ്ടവരെ തീരുമാനിച്ചതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നുപേരെ ഖമനയി നിര്‍ദേശിച്ചതായാണ് വിവരം.
അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കാന്‍ ജനീവ ചര്‍ച്ചയില്‍ വന്ന നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ആണവപദ്ധതികള്‍ അംഗീകരിക്കില്ലെന്ന നിലപാട് തുടര്‍ന്നാല്‍ പ്രശ്നപരിഹാരത്തിന് വഴിതുറക്കില്ലെന്നും ഇറാന്‍ വ്യക്മാക്കി. ഇറാനെ ആക്രമിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ പ്രസിഡന്റ് ട്രംപ് ദേശീയ സുരക്ഷാസമിതി യോഗം വിളിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഇറാന് ആണവപദ്ധതികള്‍ തുടരാനാകില്ല എന്ന നിലയിലുള്ള നിര്‍ദേശങ്ങള്‍ ജനീവ ചര്‍ച്ചയില്‍ ഉണ്ടായെന്നാണ് ആരോപണം. ആണവസംമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കാനും ആവശ്യമുയര്‍ന്നു. മിസൈല്‍ പദ്ധതികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും നിര്‍ദേശമുണ്ടായി. ഇത് അംഗീകരിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. എങ്കിലും യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ ഇസ്ഫഹാന്‍ ആണവകേന്ദ്രത്തില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണമുണ്ടായി. തുടര്‍ച്ചയായി ആണവകേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതില്‍ ജി.സി.സി രാജ്യങ്ങള്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയെ ആശങ്ക അറിയിിച്ചു. ആണവകേന്ദ്രങ്ങളുടെ സുരക്ഷയ്ക്ക് തകരാറുണ്ടായാല്‍ മേഖലയെ ആകെ ബാധിക്കുമെന്നും ജി.സി.സി മുന്നറിയിപ്പ് നല്‍കി. ഇറാന്റെ രണ്ട് സൈനിക കമാന്‍ഡര്‍മാരെ കൂടി വധിച്ചതായി ഇസ്രയേല്‍അവകാശപ്പെട്ടു.
ചര്‍ച്ചകള്‍ക്കായി രണ്ടാഴ്ച കാക്കുമെന്ന തീരുമാനം മാറ്റി ട്രംപ് ഉടന്‍ നടപടിക്ക് നീങ്ങുമെന്ന് അഭ്യൂഹം ശക്തമായി. ദേശീയ സുരക്ഷാസമിതിയോഗം ഉടന്‍ ചേരുമെന്നും ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുമായി യു.എസിന്റെ ബി ടു യുദ്ധവിമാനങ്ങള്‍ മധ്യപൂര്‍വേഷ്യയിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക തുനിഞ്ഞാല്‍ ചെങ്കടലില്‍ അമേരിക്കന്‍ കപ്പലുകളെ ആക്രമിക്കുമെന്ന് യെമനിലെ ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി.