A destroyed building is pictured at a site in Tel Aviv hit by a missile fired from Iran on June 14, 2025. Israel's military said that its fighter jets were set to resume striking targets in Tehran, after announcing it had hit air defences in the Iranian capital area overnight, as Israel and Iran trade fire with such intensity for the first time following decades of enmity and conflict by proxy, with fears of a prolonged conflict engulfing the region. (Photo by JOHN WESSELS / AFP)

ഇറാന്‍റെ ആണവ പദ്ധതികള്‍ നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും ആണവായുധ വികസന കേന്ദ്രവും ലക്ഷ്യമിട്ട് 60 യുദ്ധവിമാനങ്ങളാണ് പറന്നെത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ടാം ദിവസത്തിലേക്ക് സംഘര്‍ഷം കടന്നതിന് പിന്നാലെ സമാധാന ശ്രമങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കുമോ എന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം കൈക്കൊള്ളുമെന്നാണ് ഡോണള്‍ഡ് ട്രംപിന്‍റെ നിലപാട്.

ഇസ്രയേലിന്‍റെ ആക്രമണത്തിന് ശേഷമുള്ള സാറ്റലൈറ്റ് ചിത്രം (Image Credit: AFP)

120 ഓളം ബോംബുകളുമായാണ് യുദ്ധവിമാനങ്ങള്‍ ടെഹ്റാനിലേക്ക് എത്തിയത്. പന്ത്രണ്ടിലേറെ സൈനിക കേന്ദ്രങ്ങളായിരുന്നു ഉന്നം. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നതെന്ന് കരുതുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സിവ് ഇന്നൊവേഷന്‍ ആന്‍റ് റിസര്‍ച്ച് സെന്‍ററും ഇസ്രയേല്‍ ലക്ഷ്യത്തിലുണ്ടായിരുന്നു. ഇറാന്‍ മിസൈല്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങളും റോക്കറ്റ് എന്‍ജിന്‍ നിര്‍മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള്‍ സംഭരിച്ചിരുന്ന ശാലകളും ഐഡിഎഫ് തകര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ റിസര്‍ച്ച് സെന്‍റര്‍ മാത്രമാണ് ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നത്. ഈ ആക്രമണത്തില്‍ ഇറാന്‍റെ ഏഴ് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.  

ഗവേഷണ കേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടത്തിയതെന്തിന്?

ഇറാന്‍റെ സൈന്യത്തിനാവശ്യമായ ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിക്കുന്ന സ്ഥലമാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സിവ് ഇന്നൊവേഷന്‍ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍. 2011 ല്‍ ഇറാന്‍റെ ആണവായുധ പദ്ധതിയുടെ ശില്‍പ്പിയായ ഫക്രി സാദെയാണ് ഈ റിസര്‍ച്ച് സെന്‍റര്‍ സ്ഥാപിച്ചത്. ഇസ്രയേലിന്‍റെ ആക്രമണത്തില്‍ 639 പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്.

ENGLISH SUMMARY:

New footage reveals Israel's extensive aerial assault on Iran last Friday, involving 60 warplanes dropping 120 bombs on strategic military and nuclear development centers, including the Organization of Defensive Innovation and Research