Missiles launched from Iran are intercepted as seen from the Israeli-occupied Golan Heights, June 18, 2025. REUTERS/Gal Twig

Missiles launched from Iran are intercepted as seen from the Israeli-occupied Golan Heights, June 18, 2025. REUTERS/Gal Twig

സംഘര്‍ഷം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിച്ച് ഇറാന്‍. ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ക്ലസ്റ്റര്‍ ബോംബുകള്‍ തൊടുത്തായിരുന്നു ഇറാന്‍റെ മറുപടി. ദീര്‍ഘദൂര മിസൈലുകള്‍ക്കൊപ്പമാണ് ക്ലസ്റ്റര്‍ ബോംബുകള്‍ വിക്ഷേപിച്ചതെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് മിസൈലുകള്‍ക്കൊപ്പം ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ തൊടുത്തത്. Also Read: ഇറാനിലെ  ബുഷെഹര്‍ ആണവനിലയം ആക്രമിച്ച് ഇസ്രയേല്‍

Members of the Israeli police check the apparent remains of a ballistic missile lying on the ground before being evacuated from the location where they were found, following missile attacks by Iran on Israel, in northern Israel, June 18, 2025. REUTERS/Gil Eliyahu ISRAEL OUT. NO COMMERCIAL OR EDITORIAL SALES IN ISRAEL.

പൊട്ടിത്തെറിക്കാത്ത ഡസന്‍കണക്കിന് ബോംബുകള്‍ മധ്യ ഇസ്രയേലില്‍ നിന്നും കണ്ടെത്തിയെന്നും ഐഡിഎഫ് വെളിപ്പെടുത്തുന്നു. ഇന്നലെയാണ് മധ്യ ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ രൂക്ഷമായ ആക്രമണം നടത്തിയത്. സറോകയിലെ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ കനത്തനാശം ഉണ്ടായി. 71 പേര്‍ക്ക് പരുക്കേറ്റുവെന്നാണ് ഇസ്രയേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

 എന്താണ് ക്ലസ്റ്റര്‍ ബോംബ്? പ്രഹരശേഷി അറിയാം

മിസൈലുകളില്‍ പോര്‍മുനയായി വയ്ക്കുന്ന ക്ലസ്റ്റര്‍ ബോംബ് തൊടുക്കുമ്പോള്‍ ഒരെണ്ണമായും ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ നൂറു കണക്കിന് 'ചെറു ബോംബു'കളായും പൊട്ടിത്തെറിക്കും. ഇത്തരത്തില്‍ ചിതറിത്തെറിക്കുന്ന ബോംബുകള്‍ക്ക് ലക്ഷ്യസ്ഥാനം നിര്‍ണയിക്കാത്തതിനാല്‍ തന്നെ ആക്രമണത്തിന്‍റെയും നാശനഷ്ടങ്ങളുടെയും തീവ്രത വര്‍ധിപ്പിക്കും. വാഹനങ്ങള്‍, വീടുകള്‍ തുടങ്ങി ഫുട്ബോള്‍ ഗ്രൗണ്ടിന്‍റെ വിസ്തൃതിയിലുള്ള പ്രദേശത്ത് നാശം വിതയ്ക്കാനും ഇവ പര്യാപ്തമാണ്. 

എംഐആര്‍വികളും ആക്രമണത്തിന്?

ക്ലസ്റ്റര്‍ ബോംബുകള്‍ക്ക് പുറമെ ഇറാന്‍റെ കൈവശം എംഐആര്‍വി(Multiple independently-targetable reentry vehicle)കള്‍ ഉണ്ടോയെന്ന ആശങ്കയിലാണ് ഇസ്രയേലും യുഎസും. ബാലിസ്റ്റിക് മിസൈലുകള്‍ക്കൊപ്പമാണ് പോര്‍മുനയായി എംഐആര്‍വി ഉപയോഗിക്കുന്നത്. ക്ലസ്റ്റര്‍ ബോംബുകളില്‍ നിന്ന് വ്യത്യസ്തമായി എംഐആര്‍വികള്‍ കൃത്യമായ ഗതിനിയന്ത്രണ സംവിധാനമുള്ളവയാണ്. മിസൈലുകളില്‍ നിന്ന് വേര്‍പെട്ടാലുടന്‍ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യങ്ങളിലേക്ക് മാത്രമാകും എംഐആര്‍വിയുടെ സഞ്ചാരം. 

Missiles launched from Iran are intercepted as seen from the Israeli-occupied Golan Heights, June 18, 2025. REUTERS/Gal Twig

Missiles launched from Iran are intercepted as seen from the Israeli-occupied Golan Heights, June 18, 2025. REUTERS/Gal Twig

മിസൈലുകളില്‍ നിന്ന് എംഐആര്‍വി തൊടുക്കുന്നത് സംബന്ധിച്ചുള്ള ശേഷി ഇതുവരെയും ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരത്തിലുള്ള പരീക്ഷണം ടെഹ്റാന്‍ നടത്തിയതിന്‍റെ യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടുമില്ല. അതുകൊണ്ടുതന്നെ ക്ലസ്റ്റര്‍ ബോംബുകളല്ലാതെ ഇറാന്‍റെ കൈവശം എംഐആര്‍വികളില്ലെന്നാണ് യുഎസ്– ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിലവിലെ കണക്കുകൂട്ടല്‍. എന്നിരുന്നാലും ഇറാന്‍റെ കൈവശമുള്ള ആയുധങ്ങള്‍ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ഇസ്രയേലി മാധ്യമങ്ങളും സ്ഥിരീകരിക്കുന്നു.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ക്കൊപ്പം യുഎസ് ആണ് ആദ്യമായി എംഐആര്‍വി പുറത്തെടുത്തത്. പിന്നാലെ സോവിയറ്റ് യൂണിയനും ഇത് വികസിപ്പിച്ചു. ഒരു എംഐആര്‍വിയുള്ള ബാലിസ്റ്റിക് മിസൈലിന് അഞ്ച് പോര്‍മുനകള്‍ വഹിക്കാനാകുമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. 

ഇന്ത്യയ്ക്കുമുണ്ടോ എംഐആര്‍വി? 

എംഐആര്‍വികള്‍ കൈവശമുണ്ടെന്ന് ലോകത്തെ ആണവശക്തികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ്, റഷ്യ, ചൈന, ഫ്രാന്‍സ്, യു.കെ എന്നീ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തതയും വരുത്തിയിട്ടുണ്ട്. അഗ്നി അഞ്ചില്‍ ഇന്ത്യ  എംഐആര്‍വി പരീക്ഷിച്ചിരുന്നു. അതിന്‍റെ വിന്യാസത്തിലേക്ക് അടുക്കുകയുമാണ്. പാക്കിസ്ഥാനും ഉത്തരകൊറിയയും എംഐആര്‍വി പരീക്ഷണങ്ങള്‍ നടത്തിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. 

ENGLISH SUMMARY:

As the conflict enters its eighth day, Iran intensifies its assault on Israel, deploying cluster bombs for the first time alongside long-range missiles following Israeli strikes on nuclear facilities. Learn about the devastating impact of cluster bombs.