രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പ്. ടെല്‍ അവീവിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും നേരിട്ടെത്തി സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. മോദി താമസിക്കുന്ന ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹം വരവേല്‍ക്കാന്‍ കാത്തുനിന്നിരുന്നു. ഇന്ത്യന്‍ സമയം എട്ടുമണിക്ക് മോദി ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യും.
ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ പാര്‍ലമെന്‍റില്‍ സംസാരിക്കുന്നത്. നാളെ മോദി–നെതന്യാഹു ഉഭയകക്ഷി ചര്‍ച്ചയും സംയുക്ത പ്രസ്താവനയും ഉണ്ടാകും. പ്രതിരോധ രംഗത്ത് നിര്‍ണായക സഹകരണത്തിന് തീരുമാനങ്ങളുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ തുങ്ങിയ വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയാവും. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും മോദി കൂടിക്കാഴ്ച നടത്തും.