ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി യു.എസ്. ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള ഖമനയിയുടെ ഒളിയിടം അറിയാെമന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. തല്‍ക്കാലം അദ്ദേഹത്തെ വധിക്കില്ല. ക്ഷമ നേര്‍ത്തുവരികയാണെന്നും ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
നേരത്തെ ടെഹ്റാന്‍ നഗരം അടിയന്തരമായി ഒഴിപ്പിക്കണമെന്ന ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജി7 ഉച്ചകോടിയിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കണമെന്ന് ട്രംപ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മധ്യപൂര്‍വേഷ്യയിലേക്ക് യുഎസ് യുദ്ധവിമാനങ്ങളയച്ചു. F-16, F-22 F-35 വിമാനങ്ങളാണ് മധ്യപൂര്‍വേഷ്യ അയച്ചത്. അതേസമയം ഇസ്രയേലിനെതിരെ തിരിച്ചടിക്കുന്ന ഇറാന്‍ ടെല്‍ അവീവിലെ മൊസാദ് കേന്ദ്രം ആക്രമിച്ചതായി അവകാശപ്പെട്ടു. ഇറാന്റെ അവകാശവാദം ഇസ്രയേല്‍ നിഷേധിച്ചു.