Smoke billows from a fire in a building in Herzliya near Tel Aviv following a fresh barrage of Iranian rockets on June 17, 2025. Israel's military said air raid sirens sounded in several areas of the country on June 17 after identifying missiles launched from Iran, as AFP journalists reported booms over Tel Aviv and Jerusalem. (Photo by Menahem KAHANA / AFP)
ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി. 110 പേരെ അതിര്‍ത്തി കടത്തി. ആദ്യ സംഘം നാളെ ഡല്‍ഹിയിലെത്തും. അര്‍മേനിയ വഴിയാണ് ദൗത്യം. ഇസ്രയേലിലുള്ളവരെ ഒഴിപ്പിക്കാന്‍ തല്‍ക്കാലം പദ്ധതി ഇല്ലെങ്കിലും ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ടെഹ്റാനില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥി സംഘം അര്‍മേനിയന്‍ തലസ്ഥാനമായ യെരവാനിലെത്തി. 110 പേരെയാണ് അതിര്‍ത്തി വഴി അര്‍മേനിയയില്‍ എത്തിച്ചത്. ഇതില്‍ 90 പേരും കശ്മീരികളാണ്.
ടെഹ്റാനിലെ ഉര്‍മിയ സര്‍വകലാശാല വിദ്യാര്‍ഥികളാണ് എല്ലാവരും. ആദ്യ സംഘം നാളെ ഡല്‍ഹിയില്‍ തിരിച്ചെത്തും. അര്‍മേനിയന്‍ വിദേശകാര്യമന്ത്രി അരാരത് മിര്‍സോയനുമായി വിദേശകാര്യമന്തി എസ്.ജയശങ്കര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യക്ക് പൂര്‍ണ സഹായം ഉറപ്പു നല്‍കിയെന്ന് മിര്‍സോയന്‍ വ്യക്തമാക്കി. എംബസിയുമായി ബന്ധപ്പെട്ടിട്ടില്ലാത്ത മുഴുവന്‍ പൗരന്‍മാരും എത്രയും വേഗം ബന്ധപ്പെടണമെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി കര്‍ശന നിര്‍ദേശം നല്‍കി.
ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശമുണ്ട്.