സൗദി അസീര്‍ പ്രവിശ്യയിലെ ബിഷയില്‍ മലയാളി ടാക്സി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു. കാസര്‍കോട് കുമ്പളക്കോട് ഏണിയാടി സ്വദേശി ബഷീറാണ് (41) മരിച്ചത്. കാറിലെത്തിയ അജ്ഞാതരാണ് ഇന്നലെരാത്രി വെടിയുതിര്‍ത്തത്. ബിഷയില്‍ നിന്നു 35 കിലോ മീറ്റര്‍ അകലെ റാനിയ-ഖുറുമ റോഡില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. താമസ സ്ഥലത്തു വാഹനം ക്ലീന്‍ ചെയ്യുന്നതിനിടെ കാറിലെത്തിയ അജ്ഞാതരാണ് വെടിയുതിര്‍ത്തത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിഷ കെഎംസിസി പ്രസിഡന്റ് ഹംസ കണ്ണൂരിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമ നടപടി ആരംഭിച്ചു