TOPSHOT - This aerial photo shows the Syrian presidential palace in Damascus' Mount Qasyoun on May 2, 2025. Israel said it carried out an air strike near Syria's presidential palace in Damascus on May 2, warning the country's new Islamist rulers against targeting the Druze minority. (Photo by Omar HAJ KADOUR / AFP)

മതന്യൂനപക്ഷമായ ഡ്രൂസുകള്‍ക്കെതിരെയുള്ള സിറിയന്‍ സേനയുടെ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയുമായി ഇസ്രയേല്‍. സിറിയിന്‍ പ്രസിഡന്‍റിന്‍റെ വസതിക്ക് 100 മീറ്റര്‍ അടുത്താണ് ഇസ്രയേലിന്‍റെ  വ്യോമാക്രമണം. ഡ്രൂസുകള്‍ക്ക് നേരെ ഇനിയും ആക്രമണം ഉണ്ടായാല്‍ നോക്കിയിരിക്കില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. 

A Druze gunman, left, speaks with Syrian security forces who reached a deal with Druze gunmen to deploy around the southern Damascus suburb of Jaramana that has witnessed fighting earlier this week in Damascus, Syria, early Friday, May 2, 2025. (AP Photo/Omar Sanadiki)

സിറിയന്‍ സര്‍ക്കാര്‍ അനുകൂല സംഘവും ഡ്രൂസ് വിഭാഗക്കാരും തമ്മില്‍ ദമാസ്കസില്‍ വച്ച് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ പന്ത്രണ്ടോളം പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.  പരുക്കേറ്റ ഡ്രൂസുകളില്‍ നിരവധിപ്പേരെ തങ്ങള്‍ രക്ഷിച്ചുവെന്ന് ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇസ്രയേലിലും ഇസ്രയേലിന്‍റെ കൈവശമുള്ള ഗോലാന്‍ കുന്നുകളിലും ഡ്രൂസ് വംശജരുണ്ട്.

അതേസമയം, ഇന്നലെ വൈകുന്നേരം ദമാസ്കസിലും തെക്കന്‍, മധ്യ സിറിയയില്‍ പലയിടങ്ങളിലുമായി ഇസ്രയേല്‍ വ്യോമാക്രമണം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ആളപായമോ നാശനഷ്ടമോ സംഭവിച്ചിട്ടുണ്ടോയെന്ന വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. 

A fighter of Syria's security forces is deployed at a highway where they found the bodies of Syrian Druze fighters who were in a convoy heading from the southern Sweida province towards the capital, at al-Sor al-Kobra village near the Sweida town, southern Syria, Thursday, May 1, 2025. (AP Photo/Omar Albam)

ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച സിറിയന്‍ സര്‍ക്കാര്‍, സിറിയയുടെ പരമാധികാരത്തിന് മേലുള്ള ഇസ്രയേലിന്‍റെ കൈകടത്തലാണിതെന്നും അത്യന്തം അപകടകരമായ സ്ഥിതിയിലേക്കാണ് ഇസ്രയേല്‍ സാഹചര്യത്തെ കൊണ്ടുപോകുന്നതെന്നും പറഞ്ഞു. സിറിയന്‍ ജനങ്ങളുടെ ഐക്യവും ദേശീയ സുരക്ഷയും അപകടത്തിലാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് സിറിയയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. സിറിയന്‍ സര്‍ക്കാരിന്‍റേത് വംശഹത്യയാണെന്ന് സിറിയയിലെ ഡ്രൂസുകളുടെ ആത്മീയ നേതാവ് ഷെയ്ഖ് ഹിക്മത് അല്‍ ഹിജ്​റി ആരോപിച്ചു. ഡ്രൂസുകള്‍ സിറിയയുടെ ഭാഗമാണെന്നും സിറിയയില്‍ നിന്ന് വിട്ട് മറ്റൊരു രാജ്യം രൂപീകരിക്കാനുള്ള ഒരു താല്‍പര്യവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Tensions escalate as Israel launches an airstrike just 100 meters from the Syrian President's residence in response to Syrian military attacks on the Druze minority. Israeli PM Netanyahu warns of further action if assaults on Druze continue.