TOPICS COVERED

കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് ഓണം ഈദ് ആഘോഷം 2024 പോസ്റ്റർ പ്രകാശനം ചെയ്തു. അബ്ബാസിയ യുണൈറ്റഡ് സ്കൂളിൽ നടന്ന പരിപാടി രക്ഷാധികാരി ഹമീദ് കേളോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ നജീബ് പി.വി അധ്യക്ഷത വഹിച്ചു. ഓണം ഈദ് ആഘോഷ പരിപാടിയുടെ പോസ്റ്റർ ജനറൽ കൺവീനർ നിജാസ് കാസിമിന് നൽകി കൊണ്ട് രക്ഷാധികാരി രാഗേഷ് പറമ്പത്ത് പ്രകാശനം ചെയ്തു. ഒക്ടോബർ 18-നു ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടിയുടെ വിജയപ്പിക്കുന്നതിന് വേണ്ടി വിവിധ സബ് കമ്മിറ്റികളെ യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു. മഹിളാവേദി ജനറൽ സെക്രട്ടറി രേഖ എസ് സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ സന്തോഷ്‌ കുമാർ നന്ദിയും പറഞ്ഞു.