ട്രംപിനേറ്റ തിരിച്ചടിയില്‍ ആദ്യപ്രതികരണം സ്വാഭാവികമായും ഇറാനില്‍ നിന്നായിരുന്നു. ട്രംപ് മാറിയതുകൊണ്ട് യുഎസിന്‍റെ മനോഭാവത്തില്‍ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കുന്നില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ട്വീറ്റ് ചെയ്തു . ഇസ്രയേലിന് സഹായം നല്‍കുന്നത് നിര്‍ത്തുമെന്ന് ട്രംപ് തന്നെ പറഞ്ഞു കഴിഞ്ഞു. ട്രംപിനൊപ്പം തിരഞ്ഞെടുപ്പില്‍ പരുക്കേറ്റ നെതന്യാഹുവിനും പരിധികളില്ലാത്ത പരസ്പര സഹകരണത്തില്‍ ഏറെക്കാലം തുടരാനാകില്ല. രണ്ട് സാധ്യകള്‍ വിദഗ്ധര്‍ പ്രവചിക്കുന്നു. അതിലൊന്ന് ടെഹ്റാനുമായി നയതന്ത്ര ചര്‍ച്ചയാണ്. രണ്ട് കുറഞ്ഞസമയത്തില്‍ ശക്തമായ പ്രഹരം ഇറാന് നല്‍കി, സ്വയം വിജയം പ്രഖ്യാപിച്ച് യുദ്ധത്തില്‍ നിന്ന് എന്നെന്നേക്കുമായി പിന്‍വാങ്ങുക. രണ്ടായാലും യുദ്ധത്തിനും ഇപ്പോഴത്തെ പ്രതിസന്ധിക്കും പൂര്‍ണമായ അവസാനം ഉടനുണ്ടാകില്ലെന്നുറപ്പ്.

പരസ്യമായി ഇസ്രയേലിനെ വിമര്‍ശിച്ച ശക്തരായ രണ്ട് നേതാക്കള്‍  ഡെമോക്രാറ്റിക് പാര്‍ട്ടിയിലുണ്ട്. ന്യൂയോര്‍ക്ക് മേയറായ സോഹ്റാന്‍ മംദാനിയും മിഷിഗണില്‍ നിന്ന് ജയിച്ച, യുഎസിലെ ആദ്യ മുസ്ലിം സെനറ്റര്‍ അബ്ദുള്‍ സയിദും. ഇവര്‍ക്ക് ലഭിച്ച വമ്പന്‍ സ്വീകര്യത ഇറാന്‍ യുദ്ധത്തിലെ ഡെമോക്രാറ്റിക് നയങ്ങളെ സ്വാധീനിച്ചേക്കാം. വരാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുക്കുമ്പോള്‍ കടുത്ത നിലപാടുകള്‍ക്കൊന്നും യുഎസ് കോണ്‍ഗ്രസില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകള്‍ തയാറായേക്കില്ല, ചുരുക്കത്തില്‍ ലോകത്തെ വിരട്ടാന്‍ ട്രംപ് വീശിയ താരിഫ് കാര്‍ഡ് ഇനിയുള്ള രണ്ടുവര്‍ഷം കീശയിലിടുകയേ നിവൃത്തിയുള്ളൂ. 

Trump Iran relations and US foreign policy in the Middle East face new uncertainties following recent political developments. :