jeffrey-howard-archer
  • എഴുത്തിനിടയിൽ വീട്ടിൽ വച്ചാണ് മരണം. നാളെയായിരുന്നു അവസാന നോവൽ 'ആഡം ആൻഡ് ഈവിന്റെ പ്രകാശനം. ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയക്കാരന്‍ കൂടിയായ അദ്ദേഹത്തിന്റെ ജീവിതവും സ്വന്തം രചനകളെപ്പോലെത്തന്നെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു.

കഥ പറയുന്നതിലെ അസാധാരണ മികവിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച വിഖ്യാത ഇംഗ്ലിഷ് നോവലിസ്റ്റ് ജെഫ്രി ആർച്ചർ അന്തരിച്ചു.  86 വയസ്സായിരുന്നു. എഴുത്തിനിടയിൽ വീട്ടിൽ വച്ചാണ് മരണം. നാളെയായിരുന്നു  അവസാന നോവൽ 'ആഡം ആൻഡ് ഈവിന്റെ പ്രകാശനം. ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയക്കാരന്‍ കൂടിയായ അദ്ദേഹത്തിന്റെ ജീവിതവും സ്വന്തം രചനകളെപ്പോലെത്തന്നെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു. 

 

'Not a Penny More, Not a Penny Less' എന്ന ആദ്യ നോവലിലൂടെ 1970-കളിൽ സാഹിത്യലോകത്ത് എത്തിയ ആർച്ചർ.കെയ്ന്‍ ആന്‍്ഡ് ഏബല്‍ ലോകസാഹിത്യചരിത്രത്തിലെ തന്നെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്.  30 കോടി പുസ്തകങ്ങളാണ് 119 രാജ്യങ്ങളിലായി വിറ്റത്.    ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ മാത്രം അഞ്ചര വർഷത്തെ സ്ഥിരംസാന്നിധ്യമെന്ന അപൂര്‍വനേട്ടവും സ്വന്തമാക്കി. 

 

എഴുത്തുകാരൻ മാത്രമായിരുന്നില്ല ജെഫ്രി ആർച്ചർ. 29-ാം വയസ്സിൽ ബ്രിട്ടീഷ് പാർലമെന്റിലെത്തി. പിന്നീട് മാർഗരറ്റ് താച്ചറുടെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനുമായി. പക്ഷേ രാഷ്ട്രീയജീവിതത്തിന്   വിവാദങ്ങൾ തിരിച്ചടിയായി. 1987-ലെ ഡെയിലി സ്റ്റാർ മാനനഷ്ടക്കേസിൽ തെറ്റായ തെളിവുകൾ നൽകിയെന്ന കേസിൽ  ശിക്ഷിക്കപ്പെട്ടു.  രണ്ട് വർഷം ജയിൽവാസം അനുഭവിച്ചു. ജയില്‍ അനുഭവങ്ങള്‍ ചേര്‍ത്തെഴുതിയ പ്രിസന്‍ ഡയറീസും ബെസ്റ്റ് സെല്ലറായി. 

 

സ്വന്തം ജീവിതത്തിലെ ഉയർച്ചകളും വീഴ്ചകളും പോലും കഥകളാക്കിയ  എഴുത്തുകാരനായിരുന്നു അദ്ദേഹം. മരണത്തിന് തൊട്ടുമുൻപും എഴുത്തില്‍ സജീവം .  ഇന്നലെ ലണ്ടനിൽ പുസ്തകത്തിൽ ഒപ്പുവയ്ക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. പലതവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം മൂന്നുവര്‍ഷം മുന്‍പ് കോഴിക്കോട്ടും എത്തിയിരുന്നു. 

 

ENGLISH SUMMARY:

Renowned British novelist and former politician Jeffrey Archer has died at the age of 86. Known for bestsellers including Kane and Abel and Not a Penny More, Not a Penny Less, Archer sold around 300 million books worldwide. He also served in the British Parliament and as deputy chairman of the Conservative Party under Margaret Thatcher. His controversial political career included a prison sentence for perjury. He remained active as a writer until his death, with his final novel Adam and Eve scheduled for release.