queenstown-incident-viral-video

TOPICS COVERED

ന്യൂസീലൻഡിലെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ക്വീൻസ്‌ടൗണിലെ ഓപ്പൺ റസ്റ്ററന്‍റിൽ വച്ച് കമിതാക്കള്‍ ലൈം​ഗിക ബന്ധത്തിലേർപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഓഗസ്റ്റ് 9 ന് രാത്രി 11.50 ഓടെയാണ് സ്റ്റിർലിംഗ് റോഡിലെ ബ്ലോക്ക് 45ൽ എത്തിയ ദമ്പതികൾ അടുത്തിടപഴകാൻ തുടങ്ങിയത്. സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന ആരോ ഏഴാമത്തെ നിലയിൽ നിന്നാണ് വിഡിയോ പകർത്തിയത്.

ഒട്ടേറെ ടൂറിസ്റ്റുകൾ വന്നുപോകുന്ന സ്ഥലത്താണ് കമിതാക്കൾ ഔചിത്യമില്ലാതെ പെരുമാറിയത്. അവർ ചുംബിക്കുകയും അടുപ്പത്തിൽ പെരുമാറുകയും ചെയ്തതോടെയാണ് പ്രദേശവാസിയായ ആള്‍ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ യുവതി കസേരയിൽ നിന്ന് എഴുന്നേറ്റ് പുരുഷന്റെ മടിയില്‍ കയറിയിരിക്കുകയായിരുന്നു. തുടര്‍ന്ന് അവർ ലൈം​ഗിക ബന്ധത്തിലേർപ്പെടുകയും അധികം വൈകാതെ ബാ​ഗും സാധനങ്ങളും എടുത്ത് നടന്നു പോവുകയുമായിരുന്നു.

നല്ല വെളിച്ചമുള്ള സ്ഥലമായതിനാൽ റോഡരികിലുള്ള ഫ്ലാറ്റുകളിൽ നിന്ന് ഇവരുടെ ചെയ്തികള്‍ വ്യക്തമായി കാണാമായിരുന്നു. അടുത്തുള്ള ഫ്ലാറ്റുകളിൽ നിരവധി താമസക്കാരും കുട്ടികളും ഉള്ളതിനാൽ കമിതാക്കളുടെ പെരുമാറ്റം അനുചിതമാണെന്ന് കുറിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വിധിയോ പ്രചരിക്കുന്നത്. ഒടുവിൽ ഒരു താമസക്കാരൻ ജനാലയിലൂടെ കമിതാക്കളെ താക്കീത് ചെയ്തു.

കുട്ടികൾ നിങ്ങളുടെ പ്രവർത്തി കണ്ടുകൊണ്ടിരിക്കുകയാണെന്നും ഒരു മുറിയെടുത്ത് സെക്സ് ചെയ്തുകൂടേ എന്നും ഉറക്കെ വിളിച്ചു പറഞ്ഞതോടെയാണ് അവർ അവിടെ നിന്ന് സ്ഥലം വിട്ടത്. രാത്രി 12.20 ഓടെയാണ് കമിതാക്കൾ റസ്റ്ററന്റിൽ നിന്ന് മടങ്ങിയത്.

ENGLISH SUMMARY:

Queenstown incident involves a viral video of a couple engaging in sexual acts at an open restaurant in New Zealand, sparking outrage and discussion on public indecency. The shocking footage captured by a resident from a nearby building highlights inappropriate behavior in a popular tourist area.