donald-trump-troll

ഫിഫ ലോകകപ്പ് ജേതാക്കളായ സ്പെയി​നിന് ലോകകപ്പ് കൈമാറുന്ന പോഡിയത്തില്‍ നിന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മാറാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.  ട്രോഫി കൈമാറിയതിന് ശേഷവും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വേദിയില്‍ തുടര്‍ന്നതോടെയാണ് സ്പെയ്ന്‍ താരങ്ങള്‍ ഫോട്ടോക്ക് പോസ് ചെയ്യാനാവാതെ നിന്നത്. താരങ്ങള്‍ ചിത്രത്തിനായി പോസ് ചെയ്യുമ്പോഴും ട്രംപ് സൈഡില്‍ തന്നെ നില്‍ക്കുന്ന ചിത്രം വൈറലായിരുന്നു. ഇതോടെ പ്രസിഡന്‍റ് എയറിലായിരിക്കുകയാണ്. ട്രംപിന്‍റെ 'കുമ്മനടി'യാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്. 

എല്ലാ ചിത്രങ്ങളിലും ഇപ്പോള്‍ ട്രംപിനെ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയാണ് ഇന്‍റര്‍നെറ്റ്. ലിയോനാർഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്ത പെയിന്റിങ് മോണാലിസക്കൊപ്പം, ഫ്രണ്ട്സ്  ടിവി ഷോയുടെ പോസ്റ്ററില്‍, ടൈറ്റാനിക് കപ്പലിന്റെ ഡെക്കില്‍, സ്റ്റാർ വാർസ് സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം എന്തിന് യേശുക്രിസ്തുവിന്‍റെ അന്ത്യഅത്താഴത്തിന്‍റെ സൈഡിലും ട്രംപ് നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. 

ട്രംപും ഇൻഫാന്‍റിനോയും ചേർന്നാണ്  ലോകകപ്പ് ട്രോഫി സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിക്ക് കൈമാറിയത്  കൈമാറി. എന്നാൽ, ട്രോഫി നൽകിയതിന് ശേഷവും ക്യാമറക്കണ്ണുകളിൽ നിന്നും മാറി നിൽക്കുന്നതിന് പകരം, ട്രംപ് പോഡിയത്തിന്‍റെ മധ്യത്തിൽ തന്നെ തുടർന്നു നിന്നു. സ്പാനിഷ് താരങ്ങൾ ക്യാപ്റ്റന് ചുറ്റും കൂടി തങ്ങളുടെ ചരിത്ര നിമിഷം ആഘോഷിക്കാൻ തുടങ്ങിയപ്പോഴും ട്രംപ് അവർക്കിടയിൽ തന്നെ നിന്നു. ഇതോടെ കപ്പുയര്‍ത്താവാതെ ക്യാപ്റ്റനും ടീമംഗങ്ങളും അക്ഷമരായി.  ട്രംപിനെ ഒടുവില്‍ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ, അധികസമയത്ത് അർജന്റീനയെ 1-0 ന് തോൽപ്പിച്ചാണ് സ്പെയിൻ കിരീടം ചൂടിയത്. കിരീടം കൈമാറാനായി  ഇൻഫാന്‍റിനോയ്ക്ക് ഒപ്പം എത്തിയ ഡോണൾഡ് ട്രംപിനെ കൂവിക്കൊണ്ടാണ് മൈതാനം വരവേറ്റത്. 

ENGLISH SUMMARY:

US President Donald Trump sparked widespread social media mockery after awkwardly lingering on stage during Spain's FIFA World Cup trophy presentation. Despite FIFA President Gianni Infantino handing over the trophy to Spanish captain Rodri, Trump stayed in the center of the podium, delaying the team's victory celebration until Infantino eventually guided him away. The incident led to a viral wave of memes, with netizens hilariously photo-editing Trump into famous scenes like Leonardo da Vinci's Mona Lisa and The Last Supper, Titanic, and Friends. Spain clinched the title after a thrilling 1-0 extra-time victory against Argentina at the New York New Jersey Stadium.