FILE - President Donald Trump holds up a red card during a meeting with FIFA president Gianni Infantino in the Oval Office of the White House, Tuesday, Aug. 28, 2018, in Washington. (AP Photo/Evan Vucci, File)
ഫുട്ബോള്‍ ലോകകപ്പിലെ ഏഴു മല്‍സരങ്ങളില്‍ ഒത്തുകളി നടന്നെന്ന് റിപ്പോര്‍ട്ട്. കായിക മത്സരങ്ങളിലെ ക്രമക്കേടുകൾ നിരീക്ഷിക്കുന്ന രാജ്യാന്തര സ്വതന്ത്ര ശൃംഖലയായ 'കോപ്പൻഹേഗൻ ഗ്രൂപ്പ്' ആണ് ഏഴു മല്‍സരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഏഴു മല്‍സരങ്ങളിലെ ചില സംഭവങ്ങള്‍ വാതുവെയ്പ്പും ക്രമക്കേടും കാരണമാണെന്ന് റിപ്പോര്‍ട്ട് പറയുന്നത്. റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവന്നിട്ടില്ലെങ്കിലും കൗൺസിൽ ഓഫ് യൂറോപ്പ് ഇതിന്‍റെ സംഗ്രഹം പുറത്തുവിട്ടിട്ടുണ്ട്.
മെക്സിക്കോയ്ക്ക് എതിരായ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ തെംബ സ്വാനെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് ഒരു അസ്വഭാവിക സംഭവമായി ചൂണ്ടിക്കാട്ടുന്നത്. മെക്സിക്കോ താരം റോബർട്ടോ അൽവാരഡോയുടെ മുഖത്ത് കൈകൊണ്ട് അടിച്ചതിനായിരുന്നു ചുവപ്പ് കാര്‍ഡ്. ഗ്രൂപ്പ് ഘട്ടത്തില്‍ സ്പെയിന്‍ കേപ് വെര്‍ദെയെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് യു.എസ് ബെറ്റിങ് പ്ലാറ്റ്ഫോമായ പോളിമാർക്കറ്റില്‍ 4.8 മില്യൺ ഡോളറിന്‍റെ ബെറ്റിങ് നടന്നിരുന്നു. ലോകചാംപ്യന്മാരെ കേപ് വെര്‍ദെ ഈ മല്‍സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു.
സ്പെയിൻ 4-0 ന് സൗദി അറേബ്യയെ പരാജയപ്പെടുത്തിയ ഗ്രൂപ്പ് ഘട്ട മത്സരത്തിന്റെ ഫെറാൻ ടോറസ് നേടിയ അഞ്ചാം ഗോൾ വിഡിയോ അസിസ്റ്റന്റ് റഫറി ഓഫ്‌സൈഡ് വിധിക്കാന്‍ മൂന്നര മിനിറ്റോളം സമയമെടുത്തതും അസ്വഭാവികമെന്ന് റിപ്പോര്‍ട്ട് പറയുന്നു. യു.എസ് സ്ട്രൈക്കര്‍ ഫോളാരിൻ ബലോഗണിനെ പറ്റിയുള്ളതാണ് മറ്റൊരു ആരോപണം. നോക്കൗട്ട് മല്‍സരത്തില്‍ ബോസ്നിയയ്ക്ക് എതിരെ ബലോഗണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ സമയം ബലോഗണ്‍ ബെയല്‍ജിയത്തിനെതിരെ കളിക്കുമോ എന്ന ചോദ്യം പോളി മാര്‍ക്കറ്റില്‍ എത്തി.
ഫിഫ അച്ചടക്ക സമിതി താരത്തിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പായിരുന്നു ചോദ്യത്തില്‍ ബെറ്റിങ് ആരംഭിച്ചത്. ജൂലൈ അഞ്ചിന് അച്ചടക്ക സമിതി ചുവപ്പ് കാര്‍ഡ് ഒഴിവാക്കുകയും ബലോഗണ്‍ ബെല്‍ജിയത്തിനെതിരെ കളിക്കുകയും ചെയ്തു. ടൂര്‍ണമെന്‍റില്‍ 14 താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നെങ്കിലും ആരുടെയും കാര്യത്തില്‍ ഇത്തരമൊരു ബെറ്റിങ് നടന്നിരുന്നില്ല. ടൂര്‍ണമെങ്കില്‍ ഒത്തുകളിയോ കൃത്രിമത്വമോ കണ്ടെത്തിയിട്ടില്ലെന്ന ഫിഫ ചൊവ്വാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.