Mostafa Khamenei, center, brother of Iran's new Supreme Leader Mojtaba Khamenei, leads a prayer over the coffin of his late father, Iranian Supreme Leader Ayatollah Ali Khamenei before his burial at the Imam Reza Shrine in Mashhad, northeastern Iran, Thursday, July 9, 2026.
അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇറാന് സൈനികശേഷിയും പ്രമുഖ കമാന്‍ഡര്‍മാരെയും നഷ്ടപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം. അന്തരിച്ച മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങില്‍ നിന്നും വിട്ടുനിന്ന മുജ്തബ ഖമനയിയുടെ അവസ്ഥയും സമാനമാണ്. മുജ്തബയുടെ 90ശതമാനവും തീര്‍ന്ന നിലയിലാണെന്നും ട്രംപ് പറയുന്നു.
ഇറാന്റെ നാവികസേനയും വ്യോമസേനയും എല്ലാ തകര്‍ന്നു തരിപ്പണമായി, അവരുടെ ഏറ്റവും മികച്ച നേതാക്കളെല്ലാം കൊല്ലപ്പെട്ടുവെന്ന് ഫോക്സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറയുന്നു. ഫെബ്രുവരി 28ന് നടന്ന യുഎസ്–ഇസ്രയേല്‍ സംയുക്ത ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടത്.
ഇതേ ആക്രമണത്തില്‍ തന്നെയാണ് മകന്‍ മുജ്തബ ഖമനയിക്കും പരുക്കേറ്റതെന്നും പിന്നീടദ്ദേഹത്തെ പരസ്യമായി എവിടെയും കണ്ടിട്ടില്ലെന്നും ട്രംപ് പറയുന്നു. മുജ്തബയുടെ നീണ്ട അസാന്നിധ്യം ജനങ്ങള്‍ക്കിടെയിലും വ്യാപകമായ ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയായിരുന്നു വെടിനിര്‍ത്തലിന് വിരാമമിട്ട് യുഎസും ഇറാനും വീണ്ടും ആക്രമണം ആരംഭിച്ചത്. ഇറാനെതിരായ നടപടി പുനരാരംഭിച്ചെന്ന് യുഎസും ഓരോ ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു. ഏറ്റവും ഒടുവിലായി യുഎഇ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെടുകയും ആറ് ഇന്ത്യക്കാര്‍ക്കും രണ്ട് യുക്രയിന്‍ നാവികര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ക്രൂഡ് ഓയിലിന്റേയും പ്രകൃതിവാതകത്തിന്റേയും അഞ്ചിലൊന്ന് കടന്നുപോയിരുന്ന ഹോര്‍മുസിന്റെ നിയന്ത്രണം സംബന്ധിച്ചും ഇറാനും യുഎസും തമ്മില്‍ മത്സരം തുടരുകയാണ്. ഹോര്‍മുസ് ഞങ്ങള്‍ ഏറ്റെടുത്തെന്ന് ട്രംപും കടലിടുക്കിന്റെ കാവല്‍ക്കാര്‍ ഞങ്ങള്‍ തന്നെയെന്ന് ഇറാനും അവകാശപ്പെട്ടു.