kock-of-kerala

TOPICS COVERED

കാൽപ്പന്ത് കളിയുടെ ലോകമാമാങ്കത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കേരളത്തിന്റെ ഫുട്ബോൾ ആവേശം ഈണത്തിലാക്കി ഒരു പ്രവാസി മലയാളി. തൃശൂർ പാടൂർ സ്വദേശിയായ സഫ്‌വാൻ സാഫാണ്  'കിക്ക് ഓഫ് കേരള' എന്ന മ്യൂസിക് ആൽബവുമായി ലോകകപ്പ് ഫുട്ബോളിന് കേരളത്തിൽ നിന്നുള്ള ആദരമൊരുക്കിയത്. ദുബായിൽ സർക്കാർ വകുപ്പിൽ ഡോക്യുമെന്റ് കൺട്രോളർ ആയി ജോലിചെയ്യുന്ന സഫ്‌വാൻ നിരവധി സംഗീത ആൽബങ്ങൾക്ക് രചനയും സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്.

പെലെ,മറഡോണ,റൊണാൾഡിനോ മുതൽ മെസ്സി, റൊണാൾഡോ, എംബാപ്പെ വരെയുള്ള ഇതിഹാസങ്ങളുടെ ചരിത്ര നിമിഷങ്ങൾ കോർത്തിണക്കിയാണ് ആൽബം തയ്യാറാക്കിയിരിക്കുന്നത്. ലൂസിഫർ സിനിമയിലെ 'എമ്പുരാനെ' എന്ന ഗാനം ആലപിച്ച ആനന്ദ് ശ്രീരാജും സഫ്‌വാനൊപ്പം ഈ ആൽബത്തിൽ പാടിയിട്ടുണ്ട് . സമകാലിക സംഭവങ്ങൾ എപ്പോഴും എഴുത്തിന് വിഷയമാക്കുന്ന സഫ്‌വാന്റെ തൂലികയിലൂടെ, മുൻപ് ഗാസയിലെ തീരാവേദനയും ഗൾഫ് യുദ്ധവുമെല്ലാം ഗാനങ്ങളായി പുറത്തിറങ്ങി.

ലോകപ്രശസ്ത ഗായകരായ റിക്കി മാർട്ടിനും ഷക്കീരയുമാണ് സഫ്‌വാന് ഏറ്റവും പ്രിയപ്പെട്ടവർ.വ്യക്തിപരമായി ഏതു ടീമിനോടാണ് ഏറെ ഇഷ്ടം എന്ന് ചോദിച്ചാൽ ഉത്തരം ഇങ്ങനെ അതിരുകളില്ലാത്ത ഫുട്ബോൾ ആവേശത്തിന് സംഗീതത്തിലൂടെ ഒരു പ്രവാസി മലയാളി നൽകുന്ന മനോഹരമായ സമ്മാനമാവുകയാണ് 'കിക്ക് ഓഫ് കേരള' എന്ന ഈ മ്യൂസിക് ആൽബം.

ENGLISH SUMMARY:

A music album titled 'Kick Off Kerala' is celebrating the World Cup football fever in Kerala, created by a Dubai-based expatriate Malayali. This album pays tribute to football legends and the spirit of the game through music.