trump-iran

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടിയും അവസാനിപ്പിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം തുടരാന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലെന്ന് സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ട്രംപിന്റെ പ്രഖ്യാപനം. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റിന് 60 ദിവസം മാത്രമേ സൈനിക നടപടി തുടരാനാകൂ. ഈ കാലാവധി അവസാനിക്കവെ, കോണ്‍ഗ്രസ് അംഗങ്ങള്‍ക്കയച്ച കത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. 

അതിനിടെ, ഇറാന്‍, പാക്കിസ്ഥാന്‍ വഴി കൈമാറിയ പുതിയ ചര്‍ച്ചാ നിര്‍ദേശങ്ങളും ട്രംപ് തള്ളി. ഇറാന്‍ നേതൃത്വം ഭിന്നതയിലാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. യുഎസ് നിലപാട് മാറ്റിയാല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് ഇറാന്‍ വ്യക്തമാക്കി. സാമ്പത്തിക ഉപരോധം നീക്കുകയും ഭാവിയില്‍ യുദ്ധം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കണമെന്നുമാണ് ഇറാന്‍റെ നിലപാട്. യുഎസിന് മുന്നില്‍ രണ്ട് വഴികളുണ്ടെന്നും ഒന്നുകില്‍ നശിപ്പിക്കുക, അല്ലെങ്കില്‍ കരാറിലെത്തുക എന്നതാണ് അവയെന്നും എന്നാല്‍ മാനുഷിക പരിഗണനയുടെ പേരില്‍ കരാറിനാണ് മുന്‍ഗണനയെന്നും ട്രംപ് വ്യക്തമാക്കി. 

ഇറാനെ വീണ്ടും ആക്രമിക്കാന്‍ പദ്ധതിയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് അത് പറയണമെന്നായിരുന്നു ട്രംപിന്റെ മറുപടി. അതേസമയം യൂറോപ്യന്‍ യൂണിയനുമേല്‍ 25% അധികതീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും ട്രക്കുകള്‍ക്കുംമേലാണ് ഇറക്കുമതിച്ചുങ്കം കൂട്ടുന്നത്. വ്യാപാര കരാര്‍ പാലിക്കാത്തതിനാലാണ് നടപടിയെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍, കാറുകളും ട്രക്കുകളും യു.എസിലെ പ്ലാന്റുകളില്‍ നിര്‍മിക്കുകയാണെങ്കില്‍ തീരുവ ചുമത്തില്ലെന്നും ട്രംപ് വ്യക്തമാക്കി. 

Trump Declares End to Iran Hostilities, Seeks Diplomatic Path:

US President Donald Trump announced an end to hostilities and military action with Iran, aiming to avoid further conflict. This declaration comes as he seeks congressional approval for military engagement, emphasizing a preference for diplomatic solutions over destruction.