Untitled design - 1

ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന  മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് . ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തി. നായകൻ റിയാൻ പരാഗിന്റെ 50 പന്തിൽ 90 റൺസും, ധ്രുവ് ജുറലിന്റെ 30 പന്തിൽ 42 റൺസും, അവസാന ഓവറുകളിൽ ഡോണോവൻ ഫെരേര 14 പന്തിൽ 47 റൺസ് അടിച്ചെടുത്തതുമാണ് രാജസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് 4 ഓവറിൽ 40 റൺസിന് 3 വിക്കറ്റ് വീഴ്ത്തി തിളങ്ങി.

 

226 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് കെ.എൽ. രാഹുലും പാത്തും നിസംഗയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 70 റൺസെടുത്ത ഡൽഹി ഓപ്പണർമാർ 100 റൺസിന്റെ കൂട്ടുകെട്ട് തീർത്തു. രാഹുൽ 75 റൺസുമായി മടങ്ങിയെങ്കിലും നിതീഷ് റാണ, ട്രിസ്റ്റൻ സ്റ്റബ്സ്, അശുതോഷ് ശർമ്മ എന്നിവരുടെ ചെറിയ ഇന്നിങ്സുകൾ ചേസിന് വേഗം കൂട്ടി. 19.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ 226 റൺസെടുത്ത് ഡൽഹി ലക്ഷ്യം മറികടന്നു.

 

തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ഡൽഹി നേടുന്ന നാലാം ജയമാണിത്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറാനും ഡൽഹിക്കായി. 226 റൺസ് പിന്തുടർന്നുള്ള ഈ വിജയം ഡൽഹിയുടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയകരമായ ചേസാണ്. 

ENGLISH SUMMARY:

Delhi Capitals secured a significant seven-wicket victory against Rajasthan Royals in the IPL, with KL Rahul and Pathum Nissanka delivering a strong opening partnership. This win marks Delhi's fourth victory after two consecutive losses and is their largest successful chase in IPL history.