പൊതുസ്ഥലത്ത് നഗ്നതാപ്രദർശനം നടത്തുന്നുവെന്ന് ആരോപിച്ച് യുവാവിനെതിരെ സിംഗപ്പൂർ പൊലീസിൽ പരാതി നൽകി അയൽവാസി. സിംഗപ്പൂരിലെ യുവാൻ ചിംഗ് സെക്കൻഡറി സ്കൂളിന് സമീപത്ത് അർഥ നഗ്നനായി നിന്നത് ചോദ്യം ചെയ്തതിന് തന്നെ ഇയാൾ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചാണ് ജുറോംഗ് നിവാസി പൊലീസിനെ വിളിച്ചത്.
"രാവിലെ ജുറോംഗ് നദിക്കടുത്തുള്ള ഒരു ഫിറ്റ്നസ് കോർണറിൽ വ്യായാമം ചെയ്യുകയായിരുന്നു ഇയാൾ. എപ്പോൾ കണ്ടാലും ഇയാൾ ഷർട്ട് ധരിക്കാത്ത അവസ്ഥയിലാണ്. ഷോർട്ട്സ് പേരിന് വേണ്ടി ഇട്ടിട്ടുണ്ടെന്നേ ഉള്ളൂ. നിതംബത്തിന്റെയും ജനനേന്ദ്രിയത്തിന്റെയും പകുതി ഭാഗം എപ്പോഴും ദൃശ്യമാണ്. അതിന്റെ വിഡിയോ ഞാൻ തെളിവിനായി എടുത്തുവെച്ചിട്ടുണ്ട്. ആ മനുഷ്യനെ പലതവണ ഞാനിത്തരത്തിൽ കണ്ടിട്ടുണ്ട്. അതുവഴി പോകുന്ന സ്ത്രീകൾ ഉൾപ്പടെ ഉള്ളവരെ കാണിക്കാനെന്ന വണ്ണം അവൻ ഇടക്കിടെ പാന്റ് താഴേക്ക് വലിച്ചിടും. മിക്കപ്പോഴും, അവന്റെ ലിംഗം പകുതി പുറത്താണ്. ഇവൻ ബോധപൂർവമാണ് ഇത് ചെയ്യുന്നത്. ഇതിലേ ജനങ്ങൾക്ക് വഴി നടക്കണ്ടേ".- പരാതിക്കാരനായ ജുറോംഗ് നിവാസി പറയുന്നു.
2025 മുതൽ നിരവധി തവണ ഈ അവസ്ഥയിൽ ആ മനുഷ്യനെ കണ്ടിട്ടുണ്ടെന്നും പൊലീസിനെ വിളിച്ചിട്ടുണ്ടെന്നും പരാതിക്കാരൻ പറയുന്നു. ഏറ്റവും ഒടുവിൽ വീഡിയോ എടുത്ത ദിവസം പൊലീസ് ആ മനുഷ്യന് മുന്നറിയിപ്പ് നൽകിയാണ് വിട്ടയച്ചത്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അയാൾ തിരിച്ചുവന്ന് ഇതേ സ്വഭാവം ആവർത്തിക്കുകയാണെന്നും നടപടി വേണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.