ഇറാനിൽ കപ്പൽ കമ്പനിയുടെ ഇൻ്റേൺഷിപ്പിന് പോയ 20 വയസുകാരനെക്കുറിച്ച് ഒരു വിവരവുമില്ല എന്ന് കുടുംബം. വയനാട് കാട്ടികുളം സ്വദേശി ഫാദുഷ ഫർഹാൻ 24 ദിവസമായി വീട്ടുകാരുമായി ബന്ധപ്പെട്ടിട്ട്.
മകൻ്റെ ഒരു ഫോൺകോളിനായി കാത്തിരിക്കുകയാണ് ഈ കുടുംബം. ഇറാനിൽ കപ്പലിൽ ഇൻ്റേൺഷിപ്പിന് പോയതാണ് 20 വയസുകാരനായ വയനാട് കാട്ടികുളം സ്വദേശി ഫാദുഷ ഫർഹാൻ. ഫെബ്രുവരി 27-ന് രാത്രിയാണ് ഫാദുഷ അവസാനം വീട്ടിലേക്ക് വിളിച്ചത്. ജോലി ചെയ്യുന്ന കപ്പലിൽ തുർക്കിയിലേക്ക് ചരക്ക് കയറ്റിയിട്ടുണ്ടെന്നും ഉടൻ യാത്ര പുറപ്പെടുമെന്നും ആണ് അന്ന് പറഞ്ഞത്. പിറ്റേ ദിവസം യുദ്ധം ആരംഭിച്ചു. അതിന് ശേഷം ഇത് വരെ വിളിച്ചിട്ടില്ല.
ഇതുവരെ മകൻറെ ഒരു വിവരവും ലഭിക്കാത്തതിനാൽ വലിയ ആശങ്കയിലാണ് ഈ കുടുംബം. ഫാദുഷയെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും നിവേദനം നൽകിയിരിക്കുകയാണ് അച്ഛൻ ഷംസുദ്ദീൻ.