ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ മാപ്പുചോദിച്ച് ബിൽ ഗേറ്റ്സ്. തനിക്ക് പറ്റിയത് വലിയ പിഴവാണെന്ന കുറ്റസമ്മതം ജീവനക്കാരുടെ യോഗത്തിലാണ് അദ്ദേഹം നടത്തിയത്. പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും താന്‍ കാരണം ഇതിലേക്ക് വലിച്ചിഴയക്കപ്പെട്ടവര്‍ ക്ഷമിക്കണമെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും വിശദീകരിച്ചു.
മുഖം വ്യക്തമാക്കാത്ത സ്ത്രീകൾക്കൊപ്പം മൈക്രോസോഫ്റ്റ് സ്ഥാപകൻ പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകള്‍ നടത്തിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സഹായികള്‍ക്കൊപ്പം ചിത്രമെടുക്കാന്‍ എപ്സ്റ്റീന്‍ ആവശ്യെപ്പെട്ടെന്നുമാണ് ബില്‍ ഗേറ്റ്സ് പറയുന്നത്.