ലോകത്തിലെ പടുകൂറ്റന്‍ കെട്ടിടങ്ങളിലൊന്നായ തായ്‌പേയ് 101 കീഴടക്കി, യുഎസ് പർവതാരോഹകൻ അലക്സ് ഹോനോൾഡ്.  കയറുകളോ സുരക്ഷാ വലകളോ ഇല്ലാതെയാണ് കെട്ടിടത്തിന് മുകളിലെത്തിയത്. 

91 മിനിറ്റ് നീണ്ട 'ഫ്രീ സോളോ' ക്ലൈമ്പ്. തായ്‌വാനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളറ്റത്ത് എത്തിയപ്പോൾ "ഗംഭീരം" എന്നായിരുന്നു ഹോനോൾഡിന്റെ പ്രതികരണം. ആയിരക്കണക്കിന് ആരാധകർ ആർപ്പുവിളിച്ചും കൈവീശിയും സാഹസത്തിന് സാക്ഷികളായി.‌

നഗരത്തിന്റെ മുഖമുദ്രയും പ്രധാന വിനോദസഞ്ചാര കേന്ദ്രവുമായ 1,667 അടി  ഉയരമുള്ള തായ്‌പേയ് 101, 2004 മുതൽ 2010 വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാതെയുള്ള സാഹസികതയ്ക്ക് നഗരസഭയുടെ അനുമതി ഉണ്ടായിരുന്നു. 

ENGLISH SUMMARY:

Alex Honnold successfully scaled Taipei 101 without ropes or safety nets. This free solo climb took 91 minutes, showcasing an extraordinary feat of athleticism and daring.