രോഗികൾക്ക് സാന്ത്വനവും കരുതലുമായി പ്രവർത്തിക്കുന്ന മുൻനിര ആരോഗ്യപ്രവർത്തകർക്ക് 1.5 കോടി ദിർഹത്തിന്റെ (37 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്. ഗ്രൂപ്പിന് കീഴിലുള്ള നഴ്സിങ്, രോഗീ പരിചരണം ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരത്തോളം ജീവനക്കാർക്ക് ഒരു മാസത്തെയോ അര മാസത്തെയോ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുക ബോണസായി ലഭിക്കും. എണ്ണായിരത്തിയഞ്ഞൂറോളം ജീവനക്കാർ പങ്കെടുത്ത വാർഷിക യോഗത്തിൽ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ആണ് പ്രഖ്യാപനം നടത്തിയത് . ജീവനക്കാരുടെ കഠിനാധ്വാനത്തിനുള്ള നന്ദിപ്രകടനമാണ് ഈ അംഗീകാരമെന്നും സ്ഥാപനത്തെ 2030ഓടെ അത്യാധുനിക മെഡിക്കൽ സിറ്റിയായി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.