എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും തമ്മിൽ കോഡ് ഷെയര്‍ കരാര്‍ ഒപ്പുവച്ചു. ഇതുപ്രകാരം നേരിട്ടു സര്‍വ്വീസ് ലഭ്യമല്ലാത്ത ലക്ഷ്യ സ്ഥാനങ്ങളിലെത്താന്‍ ഇരു എയര്‍ലൈന്‍സുകളും സഹകരിച്ച് ടിക്കറ്റ് ലഭ്യമാക്കും. മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഏറെ ആശ്വാസമാണ് ഫെബ്രുവരിയില്‍ നിലവില്‍ വരുന്ന കരാര്‍.
ഇന്ത്യയിലെ ഏഴ് നഗരങ്ങളില്‍ നിന്ന് സൗദിയിലെ റിയാദ്, ജിദ്ദ, ദമ്മാം എന്നീ മൂന്നു നഗരങ്ങളിലേയ്ക്കു മാത്രമാണ് എയര്‍ ഇന്ത്യ നേരിട്ട് വിമാന സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ കോഡ് ഷെയര്‍ കരാര്‍ നിലവില്‍ വരുന്നതോടെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലെത്തുന്നവര്‍ക്ക് രാജ്യാത്തെ 7 വിമാനത്താവളങ്ങളിലേയ്ക്കു സൗദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ കഴിയും. സൗദി എയര്‍ ലൈന്‍സില്‍ ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ക്കു ഇന്ത്യയിലെ 23 വിമാനത്താവളങ്ങളിലേയ്ക്കു എയര്‍ ഇന്ത്യയും യാത്രാ സൗകര്യം ഒരുക്കും. പുതിയ കണക്റ്റിവിറ്റി ലഭ്യമാകുന്നതോടെ ടൂറിസം, ബിസിനസ് യാത്രകള്‍ കൂടുതല്‍ സുഗമമാകും. മാത്രമല്ല, ഒറ്റ ടിക്കറ്റ് ബുക്കിംഗും ലഗേജ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതും യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുമെന്നും അധികൃതര്‍ അറിയിച്ചു.
2022-ല്‍ സ്വകാര്യവല്‍ക്കരണത്തിനുശേഷം, എയര്‍ ഇന്ത്യ 24 കോഡ്ഷെയര്‍ പങ്കാളിത്തങ്ങളിലേക്കും 100ഓളം ഇന്റര്‍ലൈന്‍ കരാറുകളിലേക്കും തങ്ങളുടെ സേവനം വ്യാപിപ്പിച്ചു