കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്താനും വീടിനു തീവയ്ക്കാനും ശ്രമിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ യുഎസ് പൊലീസ് പിടികൂടി. ഡല്ലസിലെ ടെക്സസ് യൂണിവേഴ്സിറ്റി സീനിയര്‍ വിദ്യാര്‍ഥി മനോജ് സായ് ലല്ലയാണ് ഫ്രിസ്കോ പൊലീസിന്റെ പിടിയിലായത്.
കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്നാണ് ഫ്രിസ്കോ പൊലീസെത്തി ലല്ലയെ പിടികൂടിയത്. സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കാതെ നിരന്തര ഭീഷണിയായിരുന്നു പ്രതിയുടെ ഭാഗത്തുനിന്നുണ്ടായത്. ദിവസങ്ങള്‍ക്കു മുന്‍പാണ് ഈ യുവാവ് സ്വന്തം വീടിനു തീവയ്ക്കാന്‍ ശ്രമിച്ചത്.
വാസസ്ഥലമോ ആരാധനാലയമോ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള തീവെപ്പ്, കുടുംബാംഗത്തിനെതിരായ ഭീകര ഭീഷണി എന്നീ കുറ്റങ്ങളാണ് ലെല്ലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആരാധനാലയത്തിന് ഭീഷണിയുണ്ടായതിന് തെളിവുകളില്ലെന്ന് പോലീസ് വ്യക്തമാക്കി. നിയമമനുസരിച്ച് ഈ കുറ്റങ്ങൾക്ക് യഥാക്രമം 100,000 യുഎസ് ഡോളറും 3,500 യുഎസ് ഡോളറുമാണ് ജാമ്യത്തുകയായി നിശ്ചയിച്ചിട്ടുള്ളത്.