ഓസ്‌ട്രേലിയയിലെ സിഡ്നി ബോണ്ടെയി ബീച്ചിൽ ജൂത ആഘോഷത്തിനിടെ ഭീകരക്രമണം നടത്തിയത് ഇന്ത്യൻ വംശജനും മകനുമെന്ന് സ്ഥിരീകരണം. ഹൈദരാബാദിൽ നിന്ന് കുടിയേറി താമസമാക്കിയ ആൾ ആണ് പൊലിസിന്റെ പ്രത്യക്രമണത്തിൽ കൊല്ലപ്പെട്ട സാജിദ് അക്രമെന്ന് സ്ഥിരീകരിച്ചു. നാട്ടിൽ നിന്ന് പോയതിന് ശേഷം ബന്ധുക്കളുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ലെന്ന് ഹൈദരാബാദ് പൊലീസ് സ്ഥിരീകരിച്ചു
സിഡ്നി ഭീകരാക്രമണത്തിലെ സൂത്രധാരനന്ന് സംശയിക്കുന്ന 50 വയസുള്ള സാജിദ് അക്രം ഹൈദരാബാദ് തൊലിചൗക്കി സ്വദേശിയാണ്. 1998ൽ വിദ്യാര്ഥി വീസയിൽ ഓസ്ട്രേലിയയിലേക്ക് പോയ ഇയാൾ പൗരത്വം നേടി അവിടെ സ്ഥിര താമസമാക്കിയതാണ്. യൂറോപ്യൻ വനിതാ യെ വിവാഹം കഴിച്ച ഇയാൾക്കോ കുടുംബത്തിനോ നാട്ടിലെ ബന്ധുക്കളുമായോ സഹോദരങ്ങളുമായോ അടുപ്പമുണ്ടായിരുന്നില്ലെന്ന് ഹൈദരാബാദ് പൊലീസ് സ്ഥിരീകരിച്ചു. 2017ൽ പിതാവ് മരിച്ചപ്പോൾ പോലും കാണാൻ എത്തിയിരുന്നില്ല . യു.എ ഇ സൈന്യത്തിലെ ഉന്നത തസ്തികയിൽ നിന്ന് വിരമിച്ചയാളായിരുന്നു അച്ഛൻ. മറ്റൊരു അക്രമിയായ മകൻ നവീദ് ഓസ്ട്രിയൻ പൗരനാണ്. എന്നാൽ സാജിദ് ഇന്ത്യൻ പാസ്പോർട്ട് റദ്ദാക്കിയിരുന്നില്ല. ഭീകരാക്രമണത്തിന് തൊട്ടു പിറകെ സാജിദും മകനും കഴിഞ്ഞ മാസം ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചതായി വിവരം പുറത്തുവന്നിരുന്നു. സാജിദ് അക്രം ഉപയോഗിച്ചത് ഇന്ത്യന്‍ പാസ്പോര്‍ട്ടാണെന്ന് ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ അധികൃതരാണ് വെളിപ്പെടുത്തിയത്.
ഫിലിപ്പീന്‍സില്‍ ഇരുവരും ആയുധപരിശീലനം നേടിയെന്നാണ് സംശയിക്കുന്നത്. സിഡ്നി പൊലിസിന്റെ പ്രത്യാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ്. ചികില്‍സയില്‍ കഴിയുന്ന നവീദ് അക്രത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി അധികൃതര്‍ അറിയിച്ചു. അക്രമികളിലൊരാളെ ധീരമായി നേരിട്ട് തോക്ക് പിടിച്ചുവാങ്ങിയ അഹമ്മദ് അൽ അഹമ്മദിന്റെ ആരോഗ്യനിലയും മെച്ചപ്പെട്ടുവരികയാണ്.