ഹോങ്കോങ്ങിനെ നടുക്കിയ ഹൗസിങ് കോംപ്ലക്സ് തീപിടിത്തത്തിൽ മരണം 94 ആയി. അറസ്റ്റിലായ നിർമാണക്കമ്പനി മേധാവികള്‍ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി. എട്ട് ടവറുകളുള്ള സമുച്ചയത്തിലെ രണ്ട് ഉയരമുള്ള കെട്ടിടങ്ങളിൽനിന്നാണ് മൃതദേഹങ്ങളിൽ ഭൂരിഭാഗവും കണ്ടെത്തിയത്. ചിലരെ ജീവനോടെ രക്ഷിക്കാനുമായി. കനത്ത ചൂടും പുകയും തകർന്നുവീഴുന്ന അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. നവീകരണത്തിനായി മുളകൊണ്ടുള്ള ചട്ടക്കൂടും വലയും ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു കെട്ടിടസമുച്ചയം.