ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവിനെ ഒറ്റക്ക് കീഴ്പ്പെടുത്തുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. അര്‍ജന്‍റീനയില്‍ വച്ച് റഷ്യന്‍ ടൂറിസ്റ്റായ 33 കാരി അലക്സാണ്ട്രയാണ് ഫോണ്‍ മോഷണ ശ്രമം പരാജയപ്പെടുത്തിയത്. ട്രോഫിക്കിലെ റെഡ് ലൈറ്റ് മാറുന്നതും കാത്ത് ഫോണ്‍വിളിച്ചുകൊണ്ട് സൈക്കിളിലിരിക്കുകയായിരുന്നു അലക്സാണ്ട്ര. ഈ സമയത്ത് പിന്നില്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് ഫോണ്‍ തട്ടിയെടുത്തത്.
ബൈക്കിന് പിന്നിലിരുന്ന യുവാവാണ് ഫോണ്‍ തട്ടിപ്പറിച്ചത്. എന്നാല്‍ ഇയാളെ യുവതിയും വിട്ടില്ല. ബൈക്കില്‍ പിടിച്ചുവലിച്ച യുവതി പിറകിലിരുന്ന യുവാവിനെ തള്ളി താഴെയിട്ടു. മുന്നിലിരുന്നയാള്‍ ബൈക്ക് ഓടിച്ചുരക്ഷപ്പെട്ടു. റോഡില്‍ വീണയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവാവിന്‍റെ കാലില്‍ നിന്നും അലക്സാണ്ട്ര പിടി വിട്ടില്ല. പിന്നാലെ റോഡിലേക്ക് വന്ന മറ്റ് യാത്രക്കാരുടെ സഹായത്തോടെ മോഷ്ടാവിനെ കീഴ്പ്പെടുത്തുകയായിരുന്നു.
പിന്നാലെ പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിപ്രകാരം അര്‍ജന്‍റീന പൊലീസ് കേസെടുത്തു. ബൈക്ക് ഓടിച്ചയാളെ പിന്നീട് പിടികൂടി. ഇവരുടെ വീട്ടില്‍ നിന്നും പത്തോളം ഫോണുകളാണ് കണ്ടെത്തിയത്.