ഐസിഎല്‍ ഫിന്‍കോര്‍പ് ഇന്‍റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ അമല്‍ജിത് എ.മേനോന്‍റെ വിവാഹസല്‍ക്കാരച്ചടങ്ങ് ദുബായ് ബുര്‍ജ് ഖലീഫയില്‍ നടന്നു. അര്‍മാനി ഹോട്ടലില്‍ സംഘടിപ്പിച്ച സല്‍ക്കാരത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. അമല്‍ജിത്തിനും വധു ഗായത്രി ഗോപകുമാറിനും മമ്മൂട്ടി ആശംസകള്‍ നേര്‍ന്നു. ഫുട്ബോള്‍ ഇതിഹാസം ഐ.എം.വിജയന്‍, ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും ഭരണാധികാരികള്‍, വ്യവസായപ്രമുഖര്‍, എംഎല്‍എമാര്‍, രാഷ്ട്രീയനേതാക്കള്‍, ചലച്ചിത്ര താരങ്ങള്‍, കലാസാംസ്കാരികമേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഐ.സി.എൽ ഫിൻകോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും, ഇൻഡോ ക്യൂബൻ ട്രേഡ് കമ്മീഷണറുമായ അഡ്വ . കെ.ജി.അനിൽകുമാറിന്റെയും ഐ.സി.എൽ ഫിൻകോർപ് ഹോൾടൈം ഡയറക്ടറും സിഇഒയുമായ ഉമ അനിൽകുമാറിന്റെയും മകനാണ് അമൽജിത് എ.മേനോന്‍. ചങ്ങനാശ്ശേരി സ്വദേശി ടി.എസ്. ഗോപകുമാറിന്റെയും ഷിനി ഗോപകുമാറിന്റെയും മകളാണ് ഗായത്രി ഗോപകുമാര്‍.