david-booker

2025ലെ ബുക്കര്‍ പുരസ്കാരം ഡേവിഡ് സലൈ സ്വന്തമാക്കി. ഫ്ലെഷ് (Flesh) എന്ന  നോവലിനാണ് പുരസ്കാരനേട്ടം. അധികാര വടംവലിയുടെയും സമൂഹത്തിലെ അട്ടിമറികളും പ്രമേയമാക്കിയാണ് സലൈ ഫ്ലെഷ് പുറത്തിറക്കിയത്. ഹംഗേറിയന്‍ എഴുത്തുകാരില്‍ ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യത്തെ ആളാണ് ഡേവിഡ് സലൈ. റോഡി ഡൊയ്ലെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നേട്ടത്തിന് പിന്നാലെ പുസ്തകരചനയ്ക്കിടെ നേരിട്ട തടസങ്ങള്‍ വിശദീകരിച്ച് ‌ഡേവി‍ഡ് സലൈയും പ്രതികരിച്ചു.   

കാനഡയില്‍ ജനിച്ച് ലണ്ടനില്‍ വളര്‍ന്ന് നിലവില്‍ വിയന്നയില്‍ ജീവിക്കുന്ന സലൈയുടെ ആറാമത്തെ നോവലാണ് ഫ്ലെഷ്.  രണ്ടാംലോകയുദ്ധത്തിന് ശേഷം ഹംഗറിയിലെ ലയം പോലെയുള്ള വീട്ടില്‍ നിന്നും ലണ്ടനിലെ ആഡംബര വസതിയിലേക്കുള്ള യാത്ര കൂടിയാണ് ഫ്ലെഷ് അടയാളപ്പെടുത്തുന്നത്. നാണംകുണുങ്ങിയും ഏകാന്തജീവിതം നയിക്കുന്നവനുമായ കൗമാരക്കാന്‍ ഇസ്വാനില്‍ നിന്ന് ചിന്തിക്കാവുന്നതിനുമപ്പുറത്തേക്ക് വളരുന്ന മനുഷ്യനിലേക്കുള്ള പരിണാമം കൂടിയാണ് നോവല്‍ അടയാളപ്പെടുത്തുന്നത്. ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് എന്താണ്? ജീവിച്ചിരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് എന്താണ് , അതിന്‍റെ അന്തസത്ത എന്താണ്, എന്താണ് ജീവിതത്തെ തകര്‍ത്തുകളയുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് നോവലിലൂടെ സലൈ ഉയര്‍ത്തുന്നത്.

ENGLISH SUMMARY:

Booker Prize 2025 was won by David Szalay for his novel 'Flesh'. The novel explores themes of power struggles and social upheaval, marking Szalay as the first Hungarian writer to receive the prestigious award.