HOUSTON, TEXAS - NOVEMBER 06: Airplanes sit at gates at the George Bush Intercontinental Airport on November 06, 2025 in Houston, Texas. The Federal Aviation Administrator Bryan Bedford has announced that the FAA will be reducing flights by 10 percent in 40 major airports around the country. The reduction is in part to an effort to keep airspace safe amid staffing shortages due to the government shutdown. Brandon Bell/Getty Images/AFP (Photo by Brandon Bell / GETTY IMAGES NORTH AMERICA / Getty Images via AFP)
യു.എസിലെ ഷട്ട്ഡൗണ്‍ പ്രതിസന്ധിയില്‍ ഉലഞ്ഞ് വിമാനസര്‍വീസുകളും. 10 ശതമാനം ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കുന്നു. ജീവനക്കാരുടെ കുറവിനെത്തുടര്‍ന്നാണ് നടപടി. 40 ശതമാനം എയര്‍പോര്‍ട്ടുകളിലും പ്രതിസന്ധിയുണ്ട്. രാജ്യാന്തര സര്‍വീസുകളെ ബാധിക്കില്ലെന്നാണ് സൂചന.
അതേസമയം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപര കരാര്‍ ഒപ്പിടല്‍ നീണ്ടുപോകവെ അടുത്ത വര്‍ഷം യുഎസ് പ്രസിഡന്റ് ഇന്ത്യയിലെത്തും. ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് സൂചന നല്‍കി. വൈറ്റ് ഹൗസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ , പ്രധാനമന്ത്രി മോദിമായുള്ള തന്റെ ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രിയെ പ്രശംസിച്ച ട്രംപ് , മോദി ഒരു മഹാനായ മനുഷ്യനാണെന്നും നല്ല സുഹൃത്താണെന്നും വിശേഷിപ്പിച്ചു. പ്രധാനമന്ത്രി മോദി റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഏതാണ്ട് നിര്‍ത്തി. അദ്ദേഹം എന്റെ സുഹ്യത്താണ് . ഞാനവിടെ ചെല്ലണമെന്ന് മോദി ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.