Image: X
യു.എസിലെ കെന്റക്കിയിലെ ലൂയിവില്ലിൽ ചരക്കുവിമാനം തകര്‍ന്നുവീണ് ഏഴുമരണം. ലൂയിവിൽ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നതിനു പിന്നാലെയാണ് അപകടം. ജനവാസമേഖലയില്‍ കെട്ടിടങ്ങള്‍ക്കുമേലാണ് വിമാനം തകര്‍ന്നുവീണത്
യുപിഎസ് കാര്‍ഗോ കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ മൂന്ന് ജീവനക്കാരുണ്ടായിരുന്നു. ഒരു ചിറകിൽ തീ പടർന്ന നിലയില്‍ വിമാനം പറന്നുയരുന്നതും നിലത്ത് വീണ് വലിയ തീഗോളമായി പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹോണോലുലുവിലേക്ക് പുറപ്പെട്ട വിമാനത്തില്‍ എട്ടരമണിക്കൂര്‍ പറക്കലിനുള്ള ഇന്ധനമുണ്ടായിരുന്നു. അപകടത്തെ തുടർന്ന് റൺവേയ്ക്ക് പുറത്തുള്ള വ്യവസായ മേഖലയിലെ നിരവധി കെട്ടിടങ്ങൾക്ക് തീപിടിച്ചു. അപകടസ്ഥലത്ത് ഉണ്ടായിരുന്നവര്‍ക്ക് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. വിമാനത്താവളത്തിന്റെ എട്ടു കിലോമീറ്റർ ചുറ്റളവിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ മെട്രോ എമർജൻസി സർവീസസ് നിർദേശം നൽകി. തകർന്നുവീഴുന്നതിനു മുൻപ് വിമാനത്തിന്റെ ഒരു എൻജിൻ വേർപെട്ടിരുന്നായി സൂചനയുണ്ട് .
തകര്‍ന്ന എംഡി-11 വിമാനത്തിന് 34 വര്‍ഷം പഴക്കമുണ്ട് . യുപിഎസ്സിന്റെ ആഗോള എയർ കാർഗോ ഹബ്ബായ ‘വേൾഡ്പോർട്ട്’ ലൂയിവിൽ വിമാനത്താവളത്തിലാണ് പ്രവർത്തിക്കുന്നത്. യുപിഎസ്സിന്റെ ലോകത്തിലെ ഏറ്റവും വലിയ പാക്കേജ് കൈകാര്യം ചെയ്യുന്ന കേന്ദ്രമാണിത്. സംഭവത്തെത്തുടർന്ന് വിമാനത്താവളവും പാക്കേജിങ് കേന്ദ്രവും അടച്ചു