manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്‌, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ - 1

പൊതുസ്ഥലത്ത് വെച്ചുള്ള കമിതാക്കളുടെ സ്നേഹപ്രകടനം അതിരു കടക്കുമ്പോള്‍ പലരും നെറ്റി ചുളിക്കാറുണ്ട്. ചിലര്‍ അത് രഹസ്യമായി മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പ്രവണതയും ഇപ്പോള്‍ കൂടുതലാണ്.

അത്തരമൊരു വാര്‍ത്തയാണ് സിംഗപ്പൂര്‍ മാധ്യമമായ സ്റ്റോമ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിംഗപൂരിലെ പൊതുസ്ഥലത്ത് വെച്ച് ദമ്പതികൾ ചുംബിക്കുന്ന വിഡിയോയാണ് ഒരാള്‍ പകര്‍ത്തിയത്. ഒക്ടോബർ 21 ന് ടാംപൈൻസ് സ്ട്രീറ്റ് 34 ലെ കളിസ്ഥലത്ത് ബെഞ്ചിലിരുന്ന ദമ്പതികളുടെ സ്നേഹപ്രകടനമാണിത്. പൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും നിയമവിരുദ്ധമല്ല, പക്ഷേ അത് അനുചിതമാണോയെന്നും അതിരു കടക്കുന്നുണ്ടോയെന്നും ദമ്പതികള്‍ ശ്രദ്ധിക്കണമെന്നാണ് വിഡിയോ എടുത്തയാളുടെ ഉപദേശം. പ്രത്യേകിച്ച് കുട്ടികളുടെ കളിസ്ഥലത്ത് വെച്ചാണ് ഇത് സംഭവിച്ചത്.

"നൂറു കണ്ണുകൾ നിങ്ങളെ നോക്കുന്നതിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടാകില്ല, പക്ഷേ പൊതുജനങ്ങൾക്ക് അത് പ്രശ്‌നമുണ്ടാകാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിങ്ങൾ കേള്‍ക്കില്ലായിരിക്കാം, പക്ഷേ പിന്നീട് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങൾ അതിൽ ഖേദിക്കും. ഒരു ആലിംഗനം, കൈകൾ കോർത്ത് പിടിക്കൽ, ഒരാളെ ചുറ്റിപ്പിടിച്ച് ഇരിക്കൽ എന്നിവയെല്ലാം സ്നേഹത്തിന്റെ സൗമ്യമായ പ്രകടനങ്ങളാണ്, എന്നാൽ ദീർഘനേരം ചുംബിക്കുക, സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുക തുടങ്ങിയ ലൈംഗിക ചേഷ്ഠകള്‍ ബെഡ് റൂമിലല്ലേ ചെയ്യേണ്ടത്. നിങ്ങൾ അത് സ്വയം സൂക്ഷിക്കേണ്ടതുണ്ട്. ഗാഢമായ ചുംബനങ്ങളും കാമ കേളിയും പാര്‍ക്കിലിരുന്നല്ല ചെയ്യേണ്ടത്."– വിഡിയോ എടുത്തയാള്‍ അഭിപ്രായപ്പെടുന്നു. എന്തിനാണ് അവരുടെ സ്വകാര്യതയിലേക്ക് നിങ്ങള്‍ ക്യാമറ വെക്കുന്നതെന്നാണ് ഇതിന്‍റെ കമന്‍റുകള്‍.

ENGLISH SUMMARY:

Public display of affection in Singapore sparks debate on boundaries. The incident at Tampines Street 34 highlights concerns about appropriateness, especially in public places like playgrounds.