An Afghan Taliban fighter sit next to an anti-aircraft gun near the Afghanistan-Pakistan border in Spin Boldak, Kandahar Province, following exchanges of fire between Pakistani and Afghan forces in Afghanistan, October 15, 2025. REUTERS/Stringer

പാക്ക്– അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. ബുധനാഴ്ച വടക്കുപടിഞ്ഞാറൻ മേഖലയായ ഖൈബർ പഖ്തൂൺഖ്വയില്‍ ആക്രമണമുണ്ടായി. അഫ്ഗാന്‍ താലിബാനും പാക്ക് താലിബാനും ചേര്‍ന്ന് അനാവശ്യ പ്രകോപനമുണ്ടായതായി പാക്കിസ്ഥാന്‍ ആരോപിച്ചു. 15 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം, വീണ്ടും ആക്രമണം തുടങ്ങിയതിനെ ചൊല്ലി ഇരുരാജ്യങ്ങളും പരസ്പരം ആരോപണം ഉന്നയിച്ചു. 

അഫ്ഗാൻ താലിബാനും തെഹ്‌രീക്-ഇ-താലിബാനും പാക്കിസ്ഥാനും പ്രകോപനമില്ലാതെ കുറം സെക്ടറില്‍ വെടിയുതിർക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങളെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ പിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാന്‍ താലിബാന്‍റെ പോസ്റ്റും ടാങ്കും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. 

എന്നാല്‍ പാക്കിസ്ഥാന്‍റെ പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്ന് താലിബാന്‍ ആരോപിച്ചു. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിൽ പാക്കിസ്ഥാന്‍ രാവിലെ ആക്രമണം നടത്തിയതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് എക്സില്‍ കുറിച്ചു. ആക്രമണത്തിൽ 12 ലധികം സാധാരണക്കാർ കൊല്ലപ്പെടുകയും 100-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും അദ്ദേഹം കുറിച്ചു. നിരവധി സൈനികരെ കൊലപ്പെടുത്തിയതായും നിരവധി പോസ്റ്റുകളും ടാങ്ക് അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും താലിബാന്‍ അവകാശപ്പെട്ടു. 

കഴിഞ്ഞാഴ്ച കാബൂളിലുണ്ടായ ആക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇതിന് പിന്നാലെ തെക്കന്‍ അതിര്‍ത്തിയില്‍ താലിബാന്‍ സേന തിരിച്ചടി നല്‍കിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. അതിർത്തിയിലെ ഏറ്റുമുട്ടലിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടതായും 30 പേർക്ക് പരിക്കേറ്റതായും 20 പാകിസ്ഥാൻ സുരക്ഷാ ഔട്ട്‌പോസ്റ്റുകൾ തകർത്തതായും താലിബാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. 

ENGLISH SUMMARY:

Deadly clashes have resumed on the Pakistan-Afghanistan border in Khyber Pakhtunkhwa, with Pakistan alleging unprovoked firing by Afghan Taliban and TTP, resulting in 15 deaths and the capture of a Taliban post and tank.