വിഷമദ്യ ദുരന്തത്തിന് ശേഷവും കുവൈറ്റിൽ വ്യാജ മദ്യവിൽപന സജീവമാണെന്ന് റിപ്പോർട്ടുകൾ. മലയാളികൾ കൂടുതലുള്ള ജലീബ് അൽ-ഷുവൈഖിൽ പോലീസ് നടത്തിയ പരിശോധനയിൽ വലിയ അളവിൽ മദ്യം പിടികൂടി.
സംശയം തോന്നിയ രണ്ട് വാഹനങ്ങളിൽ നിന്നായി 156 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. പോലീസ് എത്തിയപ്പോൾ വാഹനങ്ങളിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം അന്വേഷണം ശക്തമാക്കി. മദ്യദുരന്തത്തിന് പിന്നാലെ രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ.
നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.