ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ ഭാര്യ ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് ആരോപിച്ച യുട്യൂബര്‍ക്കെതിരെ പരാതി. യുഎസ് സ്വദേശി കാന്‍ഡേസ് ഓവെന്‍സിനെതിരായണ് മക്രോയും ഭാര്യയും യുഎസില്‍ പരാതി നല്‍കിയത്. പ്രസിഡന്റിന്റെ ഓഫീസ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
47 കാരനായ ഇമാനുവല്‍ മക്രോണ്‍ തന്റെ രണ്ടാമത്തെ ടേം പൂര്‍ത്തിയാക്കുന്നതിനിടയിലാണ് വ്യക്തിപരമായ ആക്ഷേപങ്ങള്‍. ഓവന്‍സിനെതിരായ 219 പേജുള്ള പരാതിയില്‍ വ്യക്തമായ തെളിവുകളുണ്ടെന്നാണ് അഭിഭാഷകന്‍ പറയുന്നത്. വലതുപക്ഷ അനുഭാവിയായ ഓവന്‍സിന് 4.5 ദശലക്ഷം സബ്സക്രൈബേഴ്സുണ്ട്. പരാതി കൊടുത്തിട്ടും യൂട്യൂബര്‍ കടുത്ത ആക്ഷേപം തുടരുകയാണ്.
മക്രോയുടെ പങ്കാളി ബ്രിജിറ്റിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ കഴിഞ്ഞ സെപ്തംബറില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ കോടതി നഷ്ടപരിഹാര തുക വിധിച്ചിരുന്നു. ഇതാദ്യമായല്ല ഓവെന്‍സ് വിവാദത്തില്‍പ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് ജൂതന്‍മാര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ 2024 ല്‍ ന്യൂസീലന്‍ഡും ഓസ്ട്രേലിയയും ഇവര്‍ക്ക് വിസ നിഷേധിച്ചിരുന്നു.