Image: REUTERS
ഹോളിവുഡ് താരം വില്‍ സ്മിത്തിന്റെ മകന്‍ ജേഡന്‍ സ്മിത്ത് ലഹരിയുമായി പിടിയിലായെന്ന് റിപ്പോര്‍ട്ട്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് ജേഡന്‍ പിടിയിലായത്. ഫ്രാന്‍സില്‍ കഞ്ചാവ് കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്.
അഭിനേതാവും റാപ്പറുമായ ജേഡന്റെ വഴിവിട്ട ജീവിതരീതിയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ആശങ്കയിലാണ്. പാര്‍ട്ടി നടന്ന രണ്ടു സ്ഥലങ്ങളില്‍ നിന്നുള്ള ജേഡന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വീടുമായോ മാതാപിതാക്കളുമായോ ബന്ധമില്ലാത്ത അവസ്ഥയിലാണ് ജേഡന്‍. തനിക്കും കുടുംബത്തിലെ മറ്റുള്ളവർക്കും മയക്കുമരുന്നുകൾ പരിചയപ്പെടുത്തിയത് അമ്മ ജാഡ പിങ്കറ്റ് സ്മിത്ത് ആണെന്ന് ജേഡൻ 2023ല്‍ വെളിപ്പെടുത്തിയിരുന്നു.
1997ലാണ് വില്‍ സ്മിത്ത് നടിയും മോഡലുമായ ജാഡ പിങ്കറ്റിനെ വിവാഹം ചെയ്യുന്നത്. വിൽ സ്മിത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. രണ്ട് കുട്ടികളാണ് താരദമ്പതികള്‍ക്കുള്ളത്. കുട്ടികളെ വ്യക്തികളായി പരിഗണിക്കാനും ബഹുമാനിക്കാനുമാണ് തന്റെ തീരുമാനമെന്ന് മുന്‍പ് സ്മിത്ത് പറഞ്ഞിരുന്നു. 15-ാം വയസ്സിൽ നിയമപരമായി വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ ജേഡൻ അനുവാദവും ചോദിച്ചിരുന്നു. അമിതസ്വാതന്ത്ര്യമാണ് ജേഡന്റെ ജീവിതരീതിക്ക് കാരണമെന്ന ആക്ഷേപവും ഇതോടൊപ്പം ഉയര്‍ന്നുവരുന്നുണ്ട്.