എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
സിംഗപ്പൂരില്‍ ട്രെയിനില്‍ സ്വയം ഭോഗം ചെയ്യുകയും സഹയാത്രികയുടെ വസ്ത്രത്തിലേക്ക് തെറിപ്പിക്കുകയും ചെയ്ത 57 കാരന് മൂന്നാഴ്ച ജയില്‍ ശിക്ഷ. ചെങ് ചൂങ് പെങ് എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഫെബ്രുവരി അഞ്ചിന് നടന്ന സംഭവത്തിലാണ് ശിക്ഷാവിധി.
സംഭവത്തെക്കുറിച്ച് സിംഗപ്പുര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ – ഫെബ്രുവരി 5ന് രാവിലെ എട്ടിന് ജുറോഘ് ഈസ്റ്റ് സ്റ്റേഷനില്‍ നിന്നാണ് പ്രതിയും 23 കാരിയായ യുവതിയും മെട്രോയില്‍ കയറുന്നത്. ട്രെയിനില്‍ യുവതിയുടെ പിന്നില്‍ നിന്ന പ്രതിയുടെ ചിന്ത സ്വന്തം കുടുംബജീവിതത്തിലെ ലൈംഗിക അതൃപ്തികളെക്കുറിച്ചായിരുന്നു. ഇയാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കുമ്പോഴെല്ലാം ഭാര്യ ഒഴിഞ്ഞുമാറുകയാണ് ചെയ്തിരുന്നതെന്ന് സ്റ്റേറ്റ് പ്രോസിക്യൂഷന്‍ ഓഫീസര്‍ പറയുന്നു. ഇതാലോചിച്ചാണ് ഇയാള്‍ ട്രെയിനില്‍വച്ച് സ്വയംഭോഗം ചെയ്തത്.
ശരീരസ്രവങ്ങള്‍ തന്‍റെ കയ്യിലും ട്രെയിനിലും മുന്നില്‍ നിന്ന യുവതിയുടെ പാന്‍റ്സിലും പറ്റിയതായി പിന്നീടാണ് പ്രതി മനസിലാക്കുന്നത്. സ്ത്രീയുടെ വസ്ത്രം അഴുക്കായത് കണ്ടെങ്കിലും യുവതി പൊലീസില്‍ അറിയിക്കുമെന്ന ഭയത്താല്‍ ഇയാള്‍ തുറന്നു പറഞ്ഞില്ല. ഒടുവില്‍ ഔട്രാം പാർക്ക് സ്റ്റേഷനിൽ ഇറങ്ങിയപ്പോള്‍ വസ്ത്രത്തില്‍ കറ പറ്റിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി കാരണം കണ്ടെത്താന്‍ മെട്രോ ജീവനക്കാരുടെ സഹായം തേടി. പിന്നില്‍ നിന്ന യാത്രക്കാരനെ സംശയമുണ്ടെന്നും അവര്‍ പറഞ്ഞു. മെട്രോ ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിച്ചു.
സഹയാത്രികന്‍ ചെയ്ത കാര്യം തിരിച്ചറിഞ്ഞപ്പോള്‍ തനിക്ക് അപമാനവും വെറുപ്പും തോന്നിയതായി യുവതി കോടതിയെ അറിയിച്ചു. സ്ത്രീയുടെ പാന്റിലുണ്ടായിരുന്ന സ്രവസാമ്പിൾ ശേഖരിച്ച് വിശകലനം ചെയ്തായിരുന്നു അന്വേഷണം. പരിശോധനകള്‍ക്ക് ശേഷം മെയ് 20 ന് ചെങ്ങിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി ചെങ് ചൂങ് പെങ് കുറ്റക്കാരനാണെന്നും കണ്ടെത്തി. മൂന്ന് മാസം വരെ തടവോ, 2,000 സിംഗപ്പൂര്‍ ഡോളര്‍ (1.34 ലക്ഷം രൂപ) പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരുന്നത്.