.
തടവില്‍ കഴിയുന്ന പൗരന്മാരേയും മല്‍സ്യത്തൊഴിലാളികളെയും വിട്ടയയ്ക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും. ജയിലില്‍ കഴിയുന്ന 382 പാക് പൗരന്മാരേയും 81 മല്‍സ്യത്തൊഴിലാളികളെയും ഇന്ത്യ വിട്ടയയ്ക്കും. പാക്കിസ്ഥാന്‍ 53 ഇന്ത്യന്‍ പൗരന്മാരേയും 193 മല്‍സ്യത്തൊഴിലാളികളെയും വിട്ടയയ്ക്കും. ഇവരുടെ പട്ടിക ഇരു രാജ്യങ്ങളും കൈമാറി.
2008 മുതലുള്ള കരാര്‍ അനുസരിച്ച് എല്ലാ ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഇന്ത്യയും പാക്കിസ്ഥാനും വിട്ടയക്കുന്ന തടവുകാരുടെ പട്ടിക പരസ്പരം കൈമാറാറുണ്ട്. 2014 മുതല്‍ ഇതുവരെ 2661 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളും 71 പൗരന്മാരും മോചിക്കപ്പെട്ടു. തടവിലുള്ള 26 പേര്‍ക്ക് കോണ്‍സുലര്‍ സേവനം ലഭ്യമാക്കണമെന്നും ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.