ദുബായ് സര്‍വകലാശലയില്‍ നടന്ന രാജ്യന്തര ഡിജിറ്റൽ ഫെസ്റ്റിൽ പുരസ്കാരം നേടി മലയാളി വിദ്യാര്‍ഥികള്‍. വെസ്റ്റ് കൊച്ചി ചിന്മയ വിദ്യാലയയിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ ആദിദേവ് സന്ദീപ്, എസ്. ഹരിഗോവിന്ദ് എന്നിവർക്കാണ് പുരസ്കാരം. റോബട്ടിക്സ് വിഭാഗത്തില്‍ മല്‍സിച്ച ഇവര്‍ രണ്ടാം സ്ഥാനം നേടി. അം ഗപരിമിതർക്ക് പ്രയോജനപ്പെടുന്ന റോബട്ടിക് കൈകളാണ് ഇരുവരും ചേര്‍ന്ന് നിര്‍മിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എം.അനിൽകുമാര്‍ ചെയ്ഞ്ച് മേക്കര്‍ പുരസ്കാരവും നേടി.
പ്രിൻസിപ്പല്‍ അനില്‍കുമാറും കംപ്യൂട്ടർ വിഭാഗം അധ്യാപകൻ സുജിത് ചന്ദ്രനും ചേർന്നാണ് കുട്ടികളെ മത്സരത്തിനായി ഒരുക്കിയത്. സ്കൂളിലെ 5 വിദ്യാർഥികൾ ഫെസ്‌റ്റിൽ മാറ്റുരച്ചു. സൈബർ സ്ക്വയറും എച്ച്.കെ.സ്‌കൂൾ ട്രെൻഡ്സും ചേർന്നാണ് ഫെസ്‌റ്റ് സംഘടിപ്പിച്ചത്.