Paramilitary soldiers stand outside the district Malir jail after dozens of prisoners escaped from the jail on the outskirts of Karachi, Pakistan. Photo: REUTERS/Akhtar Soomro
പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള തടവറയില്‍ നിന്ന് ജയില്‍പുള്ളികള്‍ ചാടിപ്പോയി. 12 ഓളം പേര്‍ ജയില്‍ച്ചാടി എന്നാണ് വിവരം. പ്രദേശത്ത് പലവട്ടം ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇത് ജയില്‍പുള്ളികളെ ഭീതിയിലാക്കി. ഇതിനിടെയാണ് ഇവര്‍ കൂട്ടത്തോടെ തടവറ ചാടിയത്. ജയില്‍ ചാടിയവരെ പിടികൂടി എന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും എത്രപേരാണ് ജയില്‍ചാടിയത്, അതില്‍ എത്ര പേരെ പിടികൂടാനായി, എങ്ങനെയാണ് ഇവര്‍ ജയില്‍ ചാടിയത് എന്ന വിവരമൊന്നും പുറത്തെത്തിയിട്ടില്ല.
നിയമമന്ത്രി സിയ ഉല്‍ ഹസ്സല്‍ മാധ്യമങ്ങളോട് സംഭവം വിശദീകരിച്ചിട്ടുണ്ട്. ഭൂചലനമുണ്ടായപ്പോള്‍ ജയില്‍പുള്ളികള്‍ ഭയന്നുപോയി. അതിനിടെ രക്ഷപ്പെടാനുള്ള മാര്‍ഗം കണ്ടെത്തി ഇവര്‍ ജയില്‍ചാടുകയായിരുന്നു. പൊലീസുകാര്‍ ഉടന്‍ തന്നെ ഇവരെ പിടികൂടാനുള്ള ശ്രമം തുടങ്ങി, പലരെയും പിടികൂടുകയും ചെയ്തു എന്നു മാത്രമാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. പാക്കിസ്ഥാനില്‍ കൂട്ടത്തോടെ ജയില്‍പുള്ളികള്‍ ജയില്‍ ചാടുന്ന സംഭവം ഇതാദ്യമാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.