us-arrest

വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഉച്ചഭക്ഷണ ജീവനക്കാരി അറസ്റ്റില്‍. ടെക്സസിലെ ഈസ്റ്റ് സെന്‍ട്രല്‍ ഹൈസ്ക്കൂള്‍ ജീവനക്കാരി 30കാരിയായ ജെന്ന വുഡ് വര്‍തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മിക്ക ദിവസങ്ങളിലും സ്കൂള്‍ ലോക്കര്‍ മുറിയില്‍വച്ച് ഇവര്‍ കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാറുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ജെന്ന അറസ്റ്റിലായതിന് ശേഷം സ്കൂളിലെ ജീവനക്കാർ ഇവരുടെ ലോക്കറിൽ നിന്ന് ജീവനക്കാരിയുമായി ബന്ധമുണ്ടെന്ന പറയപ്പെടുന്ന വിദ്യാര്‍ഥിയുടെ ചിത്രം കണ്ടെത്തി. ജെന്നയയെും വിദ്യാർഥിയെയും പൊലീസ് ചോദ്യം ചെയ്തു. ഇരുവരും തങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് സമ്മതിച്ചു.

2011 മുതല്‍ സ്കൂളിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരികയാണ് ജെന്ന. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ ജെന്നയെ സ്കൂള്‍ജോലിയില്‍ നിന്നും പുറത്താക്കി. ബെക്സാർ കൗണ്ടി ജയിലിൽ പ്രവേശിപ്പിച്ച ജെന്നയെ പിന്നീട് 50,000 ഡോളർ ബോണ്ട് കെട്ടിവച്ചതിനെ തുടർന്ന് ജാമ്യത്തിൽ വിട്ടു. കുറ്റം തെളിഞ്ഞാൽ പ്രതിക്ക് 20 വർഷം വരെ തടവും 10,000 ഡോളർ വരെ പിഴയും ലഭിക്കാം

വിദ്യാര്‍ഥി ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതലുള്ള ബന്ധമാണിതെന്നും പൊലീസിന്റെ ചോദ്യംചെയ്യലില്‍ വ്യക്തമായി. താന്‍ സംസാരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ലെങ്കില്‍ ആയയ്‌ക്ക് ദേഷ്യം വരുമായിരുന്നെന്നും നിര്‍ബന്ധപൂര്‍വം തന്നെ പിടിച്ചുകൊണ്ടുപോകുന്നതാണെന്നും വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു. 

ENGLISH SUMMARY:

Lunch staff arrested for sexual relationship with student.Jen Woodworth, a 30-year-old staff member at East Central High School in Texas, was arrested by the police. Authorities found that she had been engaging in sexual activity with the student mostly inside the school locker room on several occasions.